കണ്ണൂർ ഗവ. വനിതാ ഐ ടി ഐ യിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിലുള്ള ബി ഇ/ബി ടെക് ഡിഗ്രി, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ ടി /ഇലക്‌ട്രോണിക്‌സിലുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ഐ ടി യിലുള്ള ബിരുദം/NIELIT A Level, അല്ലെങ്കിൽ രണ്ട് വർഷ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടർ സയൻസ്/ഐ ടി /ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ മൂന്ന് വർഷ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി/എൻ സി ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി അഞ്ചിന് രാവിലെ 10.30 മണിക്ക് കണ്ണൂർ ഗവ.വനിതാ ഐ ടി ഐ യിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0497 2835987.
Home VACANCIES