• രണ്ടാം വർഷ ബി ഫാം പരീക്ഷ ജനുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി ഒൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ പതിമൂന്നു മുതൽ ഇരുപത്താറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഇരുപത്തെട്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ മുപ്പതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • മൂന്നാം വർഷ ബി ഡി എസ് പരീക്ഷ ജനുവരി 2023

2023 ജനുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീം) പരീക്ഷക്ക്‌ 2022 ഡിസംബർ ഇരുപത്തൊന്നു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി നാല് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി ആറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ എം എസ് സി നഴ്സിംഗ് പരീക്ഷ ജനുവരി 2023

2023 ജനുവരി ഇരുപത്തിനാലു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീമിലുള്ളവർക്കും, അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് 2022 ഡിസംബർ ഇരുപത്തിമൂന്നു മുതൽ ജനുവരി നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ആറു വരേയും, 335 /- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി ഏഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.