രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ 2022 ) 17.01.2023 മുതൽ 21.01.2023 വരെ പിഴയില്ലാതെയും 23.01.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. റെഗുലർ (2021 അഡ്മിഷൻ) വിദ്യാർത്ഥികൾ എസ് ബി ഐ -ഇ പേ വഴിയും സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2020 അഡ്മിഷൻ) വിദ്യാർഥികൾ എസ് ബി ഐ കലക്‌ട്‌ / ട്രഷറി ചലാൻ വഴിയും പരീക്ഷാഫീസ് ഒടുക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.