• മൂന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി രണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ജനുവരി പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പതിനെട്ടു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി പത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ആറാം സെമസ്റ്റർ ബി എ എസ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി മുപ്പതു മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ എസ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) പരീക്ഷക്ക് 2023 ജനുവരി പതിനൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പതിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.