ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നോളജി ആർക്കിടെക്ട്, പ്രോഗ്രാം മാനേജർ, ക്വാളിറ്റി അഷ്വറൻസ് ലീഡ്, ഇൻഫ്രാസ്ട്രക്ചർ ലീഡ്, ഡാറ്റാബേസ് ആർക്കിടെക്ട്, ബിസിനസ് അനലിസ്റ്റ് ലീഡ്, ബിസിനസ് അനലിസ്റ്റ്, വെബ് ആൻഡ് ഫ്രണ്ട് എൻഡ് ഡവലപർ, ഡേറ്റ അനലിസ്റ്റ്, ഡേറ്റ എൻജിനീയർ, ഇന്റഗ്രേഷൻ എക്സ്പേർട്ട്, എമേർജിങ് ടെക്നോളജി എക്സ്പേർട്ട്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപർഎന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കരാർ നിയമനമാണ്. മൂന്നുവർഷത്തേക്കാണ് നിയമനം. മുംബൈയിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 27.
Home VACANCIES