കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് ഒന്ന് മുതലാരംഭിക്കുന്ന പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ജനുവരി മുപ്പതു മുതൽ ഫെബ്രുവരി ഒൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി പതിനാറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഇരുപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.