-മൂന്നാം സെമസ്റ്റര്‍ ബി. വോക് അഗ്രോ ഫുഡ് പ്രോസസിംഗ്(2021 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം, ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 24ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്‌സ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
……………….

നാലാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി ബാങ്കിംഗ് ആന്‍റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(പുതിയ സ്‌കീം 2020 അഡ്മിഷന്‍ റെഗുലര്‍, 2019, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ(ഇന്‍റേണ്‍ഷിപ്പ്) അതത് കേന്ദ്രങ്ങളില്‍ ജനുവരി 23ന് നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
………………..

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി(സി.എസ്.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.