ലോകം ഉറ്റി നോക്കികൊണ്ടിരിക്കുന്ന ഒളിംമ്പിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും അഭിനന്ദനാര്‍ഹമായ ഒരു പദ്ധതിയാണ് ടോക്കിയോ 2020 മെഡല്‍ പ്രോജക്റ്റ് എന്നത്. പറഞ്ഞ് വരുന്നത് ഒരു രാജ്യത്തിലെ ജനങ്ങള്‍ മുഴുവന്‍ പങ്കാളികളായി കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിങ് പദ്ധതിയെ കുറിച്ചാണ്. 30 കിലോ സ്വര്‍ണ്ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം, അതായത് ഒളിംപിക്‌സ് മെഡലിന് ആവശ്യമായ 94 ശതമാനവും, വെള്ളിയുടെയും വെങ്കലത്തിന്റേയും 85 ശതമാനവും ഈ പദ്ധതി പ്രകാരം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പദ്ധതി. അത് ലഭിക്കുകയും ചെയ്തു. ജപ്പാനിലെ 90 ശതമാനം നഗരങ്ങളും ഇതിന്റെ ഭാഗമായി. 62.1 ലക്ഷത്തോളം ഇ-വേസ്റ്റ് ജപ്പാന്‍ പൗരന്‍മാര്‍ ഇതിലേക്ക് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതി, അതായിരുന്നു ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട്.

അയ്യായിരത്തിലേറെ മെഡലുകളാണ് ടോക്കിയോ ഒളിമ്പിക്‌സ് മത്സരവിജയികള്‍ക്ക് നല്‍കേണ്ടത്. അവ എല്ലാം ഉണ്ടാക്കിയത് ജപ്പാന്‍ പൗരന്മാര്‍ നല്‍കിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുമാണ്. പഴയ മൊബൈല്‍ ഫോണ്‍ മുതല്‍ ഉപയോഗശൂന്യമായ ലാപ്‌ടോപ് വരെ ഇത്തവണ ഒളിമ്പിക് മെഡലുകള്‍ നിര്‍മിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഉപകരണത്തിന്റെ സിപിയു, ജിപിയു എന്നിവിടങ്ങളില്‍ നിന്നാണ് മെഡലുകള്‍ക്ക് ആവശ്യമായ സ്വര്‍ണ്ണം ലഭിക്കുന്നത്. ഇ-വേസ്റ്റുകളില്‍ നിന്നും പ്ലാറ്റിനം,പലേഡിയം എന്നിവയും വേര്‍തിരിക്കാനാകും.ഒരു ടണ്‍ ഇലക്ട്രോണിക്ക് വേസ്റ്റില്‍ നിന്നും 3000 ഗ്രാം സ്വര്‍ണ്ണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ലോകത്തിലെ ഉത്പാദിപ്പിക്കുന്നതില്‍ ഏഴു ശതമാനം സ്വര്‍ണ്ണം ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

ലോകത്തിലെ ഓരോ രാജ്യത്തെ അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നവരാണ് ജപ്പാന്.ടോക്കിയോയില്‍ നല്‍കുന്ന ഒളിംപിക്‌സ് മെഡലിന്റെ രൂപകല്‍പ്പന പ്രത്യേക മത്സരം നടത്തിയാണ് തെരഞ്ഞെടുത്തത്. ഗ്രീക്ക് വിജയദേവതയും, ഒളിംപിക് ചിഹ്നവും എല്ലാം അടങ്ങുന്നതാണ് മെഡല്‍. ഒപ്പം തന്നെ ജപ്പാനീസ് കിമോണ ലെയറിംഗ് സാങ്കേതം ഉപയോഗിച്ചാണ് മെഡല്‍ റിബണ്‍ തയ്യാറാക്കിയിരിക്കുന്നത്. പലപ്പോഴും ഒളിംപിക്‌സ് നടക്കുമ്പോള്‍ പ്രധാന മനുഷ്യാവകാശ സംഘടനകള്‍ മെഡലുകളുടെ ലോഹത്തിന്റെ കാര്യങ്ങള്‍ വരുമ്പോള്‍ ലോകത്തിലെ ഖനി മേഖലയിലെ ചൂഷണവും മറ്റും ചര്‍ച്ചയാക്കാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാണ് ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട്.

മെഡലുകള്‍ക്കായി ലോഹങ്ങള്‍ പുനരുപയോഗം ചെയ്യുന്ന ഇത്തരത്തിലുള്ള ആശയം നടപ്പാക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ 2016 റിയോ ഒളിമ്പിക്‌സില്‍ റീസൈക്കിള്‍ ചെയ്ത ലോഹങ്ങളില്‍ നിന്ന് 30% വെങ്കലവും, വെള്ളിയും മെഡലുകള്‍ നിര്‍മ്മിക്കുന്നതിനായി ബ്രസീല്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഒരു രാജ്യത്തിലെ ജനങ്ങള്‍ മുഴുവന്‍ പങ്കാളികളാകുന്ന പദ്ധതി ഇത് ആദ്യമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here