കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് ഒന്ന് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ഫെബ്രുവരി എട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി പത്തു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി പതിനാലു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.