സംസ്ഥാന സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി കൊമേർഷ്യൽ പൈലറ് ലൈസൻസ് പ്രോഗ്രം അഥവാ സി പി എൽ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി 30 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് ഇൻസ്ട്രുമെന്റ് റേറ്റിങ്‌സോടുകൂടിയ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ആണ്.

 

  • യോഗ്യത

എല്ലാ വിഷയങ്ങളിലും 50 % മാർക്കോടുകൂടിയ +2 , അല്ലെങ്കിൽ മാത്‍സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 55 % അഗ്രിഗേറ്റോടുകൂടിയ +2 ആണ് യോഗ്യത. എസ് സി/ എസ് സി വിദ്യാർത്ഥികൾക്ക് ഇത് യഥാക്രമം 45 %, 50 % എന്നിങ്ങനെയാണ്. 2023 ഏപ്രിൽ 1 ന് 17 വയസ് തികഞ്ഞിരിക്കണം. 3 വർഷമാണ് കോഴ്സ് കാലാവധി.

അപേക്ഷകരുടെ ആരോഗ്യ സ്ഥിതി മികച്ചതായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ ഫ്ളൈയിങ് സ്കൂളിൽ സ്റ്റുഡന്റ്പൈലറ്റ് ലൈസൻസിന് ജോയിൻ ചെയ്യാൻ അത്യവശ്യമായ ക്ലാസ് II മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വൈകാതെ ഇവർ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അംഗീകരിച്ചിട്ടുള്ള ക്ലാസ് I മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. DHCA വെബ്‌സൈറ്റിൽ അംഗീകൃത ഡോക്ടർമാരുടെയും സെൻട്രേസിന്റെയും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • ഫീസ്

സിംഗിൾ എൻജിൻ പൈലറ്റ് ട്രെയിനിങ്ങിന് അകെ ഫീസ് 28.70 ലക്ഷം രൂപയാണ്. അകെ അഞ്ച് ഇൻസ്റ്റാൾമെന്റുകളിലായി ഈ തുക അടച്ചാൽ മതിയാകും. മൾട്ടി എൻജിൻ ട്രെയിനിങ്ങാവിശ്യമുള്ളവർ 15 മണിക്കൂർ അധിക ഫ്ലയിങ് ട്രെയിനിങ് ചെയ്യേണ്ടതുകൊണ്ട് തന്നെ ഫെസിനത്തിൽ 6 ലക്ഷം രൂപ കൂടി അടക്കേണ്ടതായി വരും.

  • സെലക്ഷൻ പ്രോസസ്

രണ്ട് സ്റ്റേജുകളാണ് ഉള്ളത്. എഴുത്ത് പരീക്ഷയും അഭിമുഖവും. അപേക്ഷകർ കുറവാണെങ്കിൽ മാത്രമേ അഭിമുഖം നടക്കുകയുള്ളൂ.

എഴുത്ത് പരീക്ഷയിൽ +2 ലെവെലിലുള്ള ജനറൽ ഇംഗ്ലീഷ്, മാത്‍സ്, ഫിസിക്സ്, ജിയോഗ്രഫി, റീസണിങ്, ജനറൽ ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിലുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ജനറൽ ക്യാറ്റഗറിയിലുള്ള വിദ്യാർത്ഥികളുടെ കട്ട് ഓഫ് മാർക്കിനെക്കാൾ 5 % കുറവായിരിക്കും എസ് സി/ എസ് ടി ക്യാറ്റഗറിയിലുള്ളവർക്ക്. പരീക്ഷാ കേന്ദ്രങ്ങൾ പിന്നീട് അറിയിക്കും.

  • അഭിമുഖം

എഴുത്ത് പരീക്ഷയിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് വിദ്യാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. ദിവസം പിന്നീട് അറിയിക്കും. ഏപ്രിലിൽ അല്ലെങ്കിൽ മെയ് മാസത്തിലായിരിക്കും ട്രെയിനിങ് ആരംഭിക്കുക.

  • എങ്ങനെ അപേക്ഷിക്കാം?

അക്കാദമി വെബ്‌സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്തതിനു ശേഷം പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യപ്പെട്ട രേഖകളോടും ഫീസോടും കൂടി അക്കാദമി അഡ്രസിലേക്ക് ജനുവരി 30 നുള്ളിൽ കിട്ടത്തക്ക വിധം പോസ്റ്റലായി അയക്കണം.

അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 4000 രൂപയും, എസ് സി / എസ് ടി വിഭാഗത്തിന് 2000 രൂപയുമാണ്. ഡിമാൻഡ് ഡ്രാഫ്റ്റിന്റെ രൂപത്തിൽ, The Executive Vice Chairman, Rajiv Gandhi Academy for Aviation Technology, Thiruvananthapuram എന്നയാളുടെ പേരിലാണ് പണമയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.

അപേക്ഷകൾ അയക്കേണ്ട വിലാസം:

Rajiv Gandhi Academy for Aviation Technology, Trivandrum International Airport, ITI Junction, Chackai, Beach P.O., Thiruvananthapuram – 695 007

Phone: 0471 2501814

Email: [email protected]

Website: www.rajivgandhiacademyforaviationtechnology.org