• മൂന്നാം വർഷ ബി എസ് സി എം ആർ ടി പരീക്ഷാഫലം

2022 ഒക്ടോബറിൽ നടത്തിയ മൂന്നാം വർഷ ബി എസ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി (2013, 2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി, എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • പി എച്ച് ഡി ഇയർ ഏൻഡ് പരീക്ഷ ഡിസംബർ 2022 പരീക്ഷാഫലം

2022 ഡിസംബറിൽ നടത്തിയ പി എച്ച് ഡി ഇയർ എൻഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ വിജയിച്ചവർക്കുള്ള റിസർച്ച് പ്രോട്ടോകോൾ / മെത്തഡോളജി പ്രസന്‍റേഷനുള്ള തിയതി പിന്നീട് അറിയിക്കുന്നതാണ്.

  • രണ്ടാം വർഷ ഫാം ഡി റീടോട്ടലിങ് ഫലം

2022 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.