Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

ക്യാബിൻ ക്രൂ, എയർ ഹോസ്റ്റസ് അല്ലെങ്കിൽ സ്റ്റേവാർഡ് എന്നൊക്കെ അറിയപ്പെടുന്ന ഫ്ലൈറ്റ് അറ്റൻഡർ കരിയർ പലരെയും ഭ്രമിപ്പിക്കുന്ന ഒന്നാണ്. നിരന്തരമുള്ള വിമാന യാത്ര തന്നെയാണ് അതിലേറ്റവും പ്രധാനം. മോഡേൺ ഡേ യൂണിഫോമിൽ അടിപൊളി സ്റ്റൈലിൽ, വിമാനങ്ങളിൽ യാത്രക്കാരെ അസിസ്റ്റ് ചെയ്യുന്ന ഫ്ലൈറ്റ് അറ്റെൻഡർമാരുടെ കരിയറിനെക്കുറിച്ചും പഠനം, ജോലി, ശമ്പളം തുടങ്ങി അറിയേണ്ടതായി ഒരുപാട് കാര്യങ്ങളുണ്ട്. 

ആരാണ് ക്യാബിൻ ക്രൂ? ക്യാബിൻ ക്രൂ എന്നാൽ വിമാനത്തിനുള്ളിൽ യാത്രക്കാരെ അസിസ്റ്റ് ചെയ്യുന്ന ആളുകളാണ്. നമുക്ക് പക്ഷെ എയർ ഹോസ്റ്റ് അല്ലെങ്കിൽ എയർ ഹോസ്റ്റസ് എന്ന് പറയുമ്പോഴാണ് ഇവർ പരിചിതരാകുന്നത്. എങ്ങനെ ഈ ഒരു കരിയറിലേക്ക് കടക്കാം എന്ന് നോക്കാം. ഏവിയേഷൻ രംഗത്തെ പ്രധാന കോഴ്സുകളിലൊന്നാണ് ക്യാബിൻ ക്രൂ കോഴ്സ്. ഏവിയേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ, ഡിഗ്രി എന്നിങ്ങനെ കോഴ്സുകൾ ഉണ്ട്. ഈ രംഗത്തേക്ക് കടക്കുന്നതിനുള്ള ചവിട്ടുപടി ഇത്തരം കോഴ്സുകളാണ്. കുറച്ച് മാസങ്ങൾ മുതൽ ഒരു വർഷം വരെ നീളുന്നവയാണ് സെർട്ടിഫിക്കേഷൻ കോഴ്സുകൾ. ക്യാബിൻ ക്രൂ ജോലിയിലേക്ക് പ്രവേശിക്കാൻ താല്പര്യമുള്ളവർക്ക് +2 കഴിയുന്നതോടെ തന്നെ സെർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്ക് തിരിയാം. എയർലൈൻ ഇൻസ്റ്റിട്യൂട്ടുകളിലെ ട്രെയിനിങ്, സ്കിൽ ഡെവലപ്മെന്റ് സെഷനുകൾ എന്നിവയ്ക്ക് ശേഷം ജോലിക്ക് പ്രവേശിക്കാം. 

+2 കഴിഞ്ഞ് ഏവിയേഷൻ മാനേജ്‌മന്റ്, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, എം ബി എ ഏവിയേഷൻ മാനേജ്‌മന്റ് പോലുള്ള കോഴ്സുകളും ചെയ്യാം. വിവിധ എയർ ലൈനുകളിൽ ജോലി നേടുന്നതിന് 3 സ്റ്റേജുകൾ ക്വാളിഫൈഡ് ആവേണ്ടതുണ്ട്. എയർ ലൈനുകളിൽ ജോലിക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ പിന്നെയുള്ളത് എഴുത്ത് പരീക്ഷയാണ്. ഒട്ടുമിക്ക എയർ ലൈനുകളും എഴുത്ത് പരീക്ഷകൾ നടത്താറുണ്ട്. ആപ്റ്റിട്യൂട് ഉം റീസണിങ് എബിലിറ്റിയും പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇത്. എഴുത്ത് പരീക്ഷയ്ക്ക് ശേഷം ഗ്രൂപ്പ് ഡിസ്കഷൻ. എഴുത്ത് പരീക്ഷ പാസായി വരുന്നവരുടെ ആശയ വിനിമയ ശേഷിയും ഡിസിഷൻ മേക്കിങ് സ്കില്ലും പരിശോധിക്കുന്നതിന് വേണ്ടിയുള്ളതാണിവ. ശേഷം പേർസണൽ ഇന്റർവ്യൂ. ജി ഡി കഴിഞ്ഞ് വരുന്നവരുടെ ഇന്റർവ്യൂ പെർഫോമൻസ് കൂടി നോക്കിയ ശേഷമാണ് സെലക്ഷൻ. നാലാമത് ഒരു ഘട്ടം കൂടിയുണ്ട്. അത് ഇന്റർവ്യൂ കഴിഞ്ഞ് സെലക്ട് ചെയ്യപ്പെട്ട ക്യാൻഡിഡേറ്റ്സ്നു വേണ്ടിയുള്ളതാണ്. ആറ് മാസത്തെ എയർ ഹോസ്റ്റസ് ട്രെയിനിങ് ആണത്. 

 

ഈ പറഞ്ഞ ക്വാളിഫിക്കേഷനുകൾക്ക് ഒപ്പം ക്യാബിൻ ക്രൂ ആവുന്നതിന്‌ ചില റിക്വയർമെന്റ്സ് കൂടിയുണ്ട്‌.  വയസ് 18 നും 25 നും ഇടയിലായിരിക്കണം. ഉയരം, പെൺകുട്ടികൾക്ക് 5 അടി മൂന്ന് ഇഞ്ചും, ആൺകുട്ടികൾക്ക് 5 അടി അഞ്ച് ഇഞ്ചുമാണ്. സ്കാറുകളും പ്രത്യേകതരം ബർത്ത് മാർക്കുകളുമൊന്നും ഇല്ലാത്ത മുഖമായിരിക്കണം എന്നുമുണ്ട്. ഫിസിക്കൽ, അതേപോലെ മെഡിക്കൽ ടെസ്റ്റുകളും പിന്നാലെ ഉണ്ടാവും. മാനസികമായോ ശാരീരികമായോ അസുഖബാധിതനായ ആളുകൾക്ക് ഫ്ലൈറ്റ് അറ്റന്റന്റ് അല്ലെങ്കിൽ ക്യാബിൻ ക്രൂ ആവാൻ കഴിയില്ല. കണ്ണിന് നല്ല കാഴ്ചശക്തിയും ഉയരത്തിന് പ്രൊപ്പോഷനേറ്റ് ആയ ശരീരഭാരവും നിർബന്ധമാണ്. അവിവാഹിതരായിരിക്കണം. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. ഏതെങ്കിലുമൊരു ഫോറിൻ ഭാഷ കൂടി വശമുണ്ടെങ്കിൽ കൂടുതൽ നല്ലത്. ആകാം.

Indira Gandhi Institute of Aeronautics, Frankfinn Institute of Air Hostess Training, School of Aeronautics, PTC Aviation Academy, Wings Air Hostess & Hospitality Training, Aptech Aviation Academy, Jet Ski, Glider Aviation Services, Airborne Air Hostess Academy, Wings Institute തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നൊക്കെ എയർ ഹോസ്റ്റസ് ട്രെയിനിങ് നേടാവുന്നതാണ്. SpiceJet, IndiGo, GoAir, Vistara, Air India, Qatar Airways, Etihad Airways, Air Asia, Emirates തുടങ്ങിയ എയർ ലൈനുകളാണ് പ്രധാന റിക്രൂട്ടർമാർ. ട്രെയിനിങ് ഒക്കെ കഴിഞ്ഞ് എയർ ലൈനിൽ ജോലിക്ക് കയറുന്ന ഒരു ക്യാബിൻ ക്രൂ അല്ലെങ്കിൽ എയർ ഹോസ്റ്റസ് ആദ്യ ആറ് മാസം പ്രൊബേഷൻ പീരിയഡിൽ ആയിരിക്കും. കുറച്ച് വർഷങ്ങൾ എയർ ലൈനിൽ ജോലി ചെയ്ത് കഴിയുന്നതോടെ പ്രൊമോഷനും ലഭിക്കും. ഓരോ എയർ ലൈനിലും ഇത് വ്യത്യസ്ത രീതിയിലാണ്. സീനിയർ ക്യാബിൻ ക്രൂ ആവാനുള്ള അവസരമാണ് ചില എയർ ലൈനുകൾ നൽകി വരുന്നത്. നിശ്ചിത സമയം ഓരോ പൊസിഷനിലും ജോലി ചെയ്ത് കഴിയുന്നതോടെ ട്രെയ്നർ ആവണോ ബേസ് മാനേജർ ആവണോ എന്ന് സ്വയം തീരുമാനിക്കാം. 

Need to know things to become a cabin crew

10 വർഷമോ അതിലധികമോ എക്സ്പീരിയൻസ് ആവുന്നതോടെ ചില ക്രൂ മെമ്പേഴ്സിന് ഗ്രൗണ്ട് ഓഫീസ് ഡ്യൂട്ടി ലഭിക്കും. ഹെഡ് ഓഫീസിൽ ഫ്ലൈറ്റ് സർവീസ് മാനേജർ ആയോ, അല്ലെങ്കിൽ ക്യാബിൻ സർവീസ് ഡിറ്റക്ടർ ആയോ ഫ്ലൈറ്റ് സർവീസ് ഡിറ്റക്ടർ ആയോ ഒക്കെ പ്രൊമോഷൻ ലഭിക്കും. ഇവയൊക്കെയാണ് സീനിയർ മോസ്റ്റ് പൊസിഷനുകൾ. ഇന്റർനാഷണൽ എയർ ലൈനുകളിലേക്ക് വരുമ്പോൾ ഫ്ലൈറ്റ് അറ്റന്റന്റ്നു ശേഷമുള്ള ഹയർ പൊസിഷൻ ഫ്ലൈറ്റ് പഴ്സറുടേതാണ്. എക്സ്പീരിയൻസ് ആവുന്നതോടെ സീനിയർ പഴ്സർ എന്ന പൊസിഷനിലേക്കും വളരാം. ഡൊമസ്റ്റിക് ഖൈർ ലൈനുകളിൽ ജോലി നോക്കി ഒന്നോ രണ്ടോ വർഷം എക്സ്പീരിയൻസ് ആവുന്നതോടെ പ്രൈവറ്റ് എയർ ക്രഫ്റ്റുകളിലും ജെറ്റുകളിലുമൊക്കെ ജോലി നേടാനും കഴിയും. 

ഒരു എയർ ഹോസ്റ്റസിന്റെ വാർഷിക വരുമാനം ശരാശരി 2.5 ലക്ഷം മുതൽ 12 ലക്ഷം വരെയാണ്. എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ച് സാലറിയിലും വളർച്ച ഉണ്ടാവുകയും ചെയ്യും. 

ഇന്ത്യൻ ഏവിയേഷൻ ഇൻഡസ്ട്രി വളർച്ചയുടെ പടവുകൾ ദ്രുതഗതിയിൽ കയറിക്കൊണ്ടിരിക്കുകയാണ്. 2024 ഓടെ ലോകത്തെ മൂന്നാമത്തെ ലാർജ്സ്റ്റ് എയർ പസേജർ ആയി രാജ്യം വളരുമെന്നാണ് ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് കരിയർ അവസരങ്ങൾ ഈ ഒരു മേഖലയിൽ കാത്തിരിക്കുന്നുണ്ട്. ഏവിയേഷൻ രംഗത്തേക്ക് ചുവട് വെക്കാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായിതന്നെ മുന്നോട്ട് പോവാം.