രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ ഡിഗ്രി പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) – 2023 രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് എൻ ടി എ. പരീക്ഷ സെന്ററുകളുടെ പ്രഖ്യാപനം ഏപ്രിൽ 30 ന് ആയിരിക്കും. ഉദ്യോഗാർത്ഥികൾക്ക് മെയ് രണ്ടാം വാരം മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ മെയ് 21 മുതൽ 31 വരെ നടത്തും.

ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ CUET (UG) – 2023 നടത്തും. ഉദ്യോഗാർത്ഥികളുടെ എണ്ണവും വിഷയ തിരഞ്ഞെടുപ്പും അനുസരിച്ച് മൂന്ന് ഷിഫ്റ്റുകളിലായി ഒന്നിലധികം ദിവസങ്ങളിൽ ആയാണ് പരീക്ഷ നടക്കുക.

പരീക്ഷ രജിസ്‌ട്രേഷനുള്ള അവസാന തീയതി മാർച്ച് 12 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും സന്ദർശിക്കുക: cuet.samarth.ac.in.