ഉത്തരങ്ങൾ എഴുതുന്നയാളും ഉത്തരക്കടലാസ് നോക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഉത്തരക്കടലാസിലൂടെയാണ്. പരീക്ഷ എഴുതിയ ആളെക്കുറിച്ച് അങ്ങേത്തലയ്ക്കലെ പരീക്ഷകൻ ആദ്യമായി വിലയിരുത്തുന്നതും ഉത്തരക്കടലാസ് കൊണ്ടതാണ്. അതുകൊണ്ട് തന്നെ അത് വൃത്തിയായി എഴുതാൻ ശീലിക്കുക.

കൈയക്ഷരം നന്നാക്കുക.അക്ഷരത്തെറ്റുകൾ ഒഴിവാക്കുക. എഴുതുന്നത് വായിക്കാൻതക്ക വ്യക്തതയുള്ളതായിരിക്കണം. ഉപന്യാസങ്ങൾ പോലെ നെടുനീളൻ ഉത്തരങ്ങൾ എഴുതുമ്പോൾ തലകെട്ടുകൾക്ക് അടിവരയിടാനും കഴിയുമെങ്കിൽ പ്രധാന പോയിന്റുകൾ ബുള്ളറ്റുകളായി അവതരിപ്പിക്കുവാനും ശ്രമിക്കുക. പരീക്ഷകന്‌ ഇത് കൊണ്ട് ആശയം വേഗം മനസിലാക്കാനും, ഉത്തരക്കടലാസ് പരിശോധിക്കാൻ താല്പര്യവും ഉണ്ടാകും. അത് കൊണ്ട് തന്നെ മാർക്ക് ലഭിക്കാൻ എളുപ്പമായിരിക്കും.

 

 

 

Leave a Reply