• ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ മാർച്ച് 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് എട്ടു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, മാർച്ച് ഒൻപതു മുതലാരംഭിക്കുന്ന സെക്കൻറ് പ്രൊഫഷണൽ ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, ഫോർത് പ്രൊഫഷണൽ ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ തുടങ്ങിയവക്ക് 2023 ഫെബ്രുവരി പതിനേഴു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ബി എസ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ മാർച്ച് 2023

2023 മാർച്ച് എട്ടു മുതലാരംഭിക്കുന്ന സെക്കൻറ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, ഫോർത് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, മാർച്ച് ഒൻപതു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ തുടങ്ങിയവക്ക് 2023 ഫെബ്രുവരി പതിനേഴു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം., പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.