Varun Chandran 
Tech entrepreneur and social volunteer from Kerala. He is the founder and CEO of Corporate360, a fast-growing tech startup with offices in Singapore, India and US.

ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം ബിസിനസ്സിന്റെ പ്രവർത്തന രീതികളെ ആകമാനം പരിഷ്കരിക്കുന്നു. ഇത് മറ്റൊരു തരത്തിൽ, ജോലിസ്ഥലത്ത് ആവശ്യമായ കഴിവുകളുടെ കാര്യത്തിൽ ശക്തിയായ സ്വാധീനം ചെലുത്തുന്നു. പുതിയ നൈപുണ്യതയുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പല കഴിവുകളും അപ്രധാനമാകുന്നു, അപ്രസക്തമാകുന്നു.

വേൾഡ് ഇക്കണോമിക്ക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് അനുസരിച്ച് 2020 ആകുമ്പോഴേക്ക്, ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളുടെ മൂന്നിൽ ഒരു ഭാഗം ഇന്നത്തെ തൊഴിലുകൾക്ക് ഇതുവരെ ആവശ്യമായി തോന്നാത്ത വൈദഗ്ധ്യങ്ങൾ ആകും. തൊഴിൽമേഖല കൂടുതൽ വിധേയത്വം പുലർത്തുന്നതും സഹകരണപരവും ചലനാത്മകവുമാകുന്നതുമൂലം തൊഴിൽദാതാക്കൾ ഡാറ്റാ അനലിറ്റിക്സ് പോലെയുള്ള സാങ്കേതിക കഴിവുകൾ മാത്രമല്ല, സർഗാത്മകത, വിമർശനാത്മക ചിന്ത, പ്രശ്ന പരിഹാരം, സ്വാധീനം, വൈകാരികമായ സാമര്ത്ഥ്യം തുടങ്ങിയ അനൌദ്യോഗിക നൈപുണ്യങ്ങൾ നേടിയ ഉദ്യോഗാർത്ഥികളെയാണ് അന്വേഷിക്കുന്നത്. പുതിയ വൈദഗ്ദ്ധ്യങ്ങൾ നേടുന്നതിലൂടെ മാത്രമേ വിദ്യാർത്ഥികളും ജോലിക്കാർക്കും ഭാവിയിൽ തൊഴിൽ മേഖലയിൽ നിലനിൽക്കാൻ സാധിക്കൂ.

വളരെ വേഗം മാറി വരുന്ന സമ്പദ്‌വ്യവസ്ഥയിൽ നല്ല ഉദ്യോഗം നേടാൻ ആവശ്യമാകുന്ന നൈപുണ്യ മേഖലകൾ ഏതൊക്കെ?

1. ഡാറ്റാ അനലിറ്റിക്സ് — സാങ്കേതിക വിവരങ്ങൾ ശേഖരിക്കുന്നതിനും, ശുദ്ധീകരിക്കുന്നതിനും, പരിവർത്തനപ്പെടുത്തുന്നതിനും, ഡാറ്റയെ മാതൃകപ്പെടുത്തി ഉപയോഗപ്രദമായ വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ഉചിതമായ നിർണ്ണായക ബിസിനസ് തീരുമാനമെടുക്കുന്നതിൽ സഹായിക്കുന്ന മൂല്യവത്തായ വിവരങ്ങൾ ഡാറ്റയും, ബിസിനസ് അനലിറ്റിക്‌സും നൽകുന്നു.

ഡൊമെയ്ൻ മേഖലകൾ: ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) (ആപ്ലിക്കേഷനുകളും പ്ലാറ്റ്‌ഫോമുകളും), മെഷീൻ ലേണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ മൈനിംഗ്, ഡാറ്റാ വിഷ്വലൈസേഷനും, കോഡിംഗും.

2. ധനവിനിമയ ശാസ്ത്രം — ഉൾക്കൊള്ളുന്നത് ധനകാര്യ സേവനങ്ങളുടെ രൂപകല്പന, വിതരണം, ഭരണകര്ത്തൃത്വം എന്നിവയിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെപ്പറ്റിയാണ്. അതിൽ സാമ്പത്തികസേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, ഫിൻടെക് എന്നിവ ഉൾപ്പെടുന്നു.

ഡൊമെയ്ൻ മേഖലകൾ: ബ്ലോക്ക്‌ചെയിൻ, ഫിൻടെക്, അസെറ്റ് മാനേജ്‌മെന്റ്, വെൽത്ത് മാനേജ്‌മെന്റ്, റിസ്ക് മാനേജ്‌മെന്റ് & കംപ്ലയൻസ്

3. സാങ്കേതിക പ്രാപ്ത സേവനങ്ങൾ — ശ്രദ്ധ ചെലുത്തുന്നത് സേവന വ്യവസായങ്ങളായ വിതരണ ശൃംഖല, റീട്ടെയിൽ, ഹെൽത്ത്കെയർ പ്രൊഫഷണൽ, സെക്യൂരിറ്റി സർവീസസ് തുടങ്ങിയ സർവീസസുമായി ബന്ധപ്പെട്ട ടെക്നോളജി സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലാണ്.

ഡൊമെയ്ൻ മേഖലകൾ: ഇലക്ട്രോണിക് ടെക്നോളജീസ് (ഉദാ: ഇകൊമേഴ്‌സ്,വെബ്, ഇ-പേയ്‌മെന്റ്സൊല്യൂഷൻസ്), ജിയോസ്പേഷ്യൽ ടെക്നോളജി, സപ്ലൈചെയിൻ മാനേജ്മെന്റ്, സെക്യൂരിറ്റി സിസ്റ്റംസ്, ഡിജിറ്റൽ മാർക്കറ്റിംഗ്.

4. ഡിജിറ്റൽ മീഡിയ — ഉൾക്കൊള്ളുന്നത് ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ സൃഷ്ടി, പ്രക്ഷേപണം, ഉൽപാദനം, ഉപയോഗം, കൂടാതെ ഡിജിറ്റൽ ആശയവിനിമയങ്ങൾ എന്നിവയാണ്.

ഡൊമെയ്ൻ മേഖലകൾ: ഇമ്മേഴ്സീവ് മീഡിയ (വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി), സമൂഹമാധ്യമം, സംവേദനാത്മക മാധ്യമം ഒപ്പം ഗെയിം വികസനവും

5. സൈബർ സുരക്ഷ — എന്നത് ഡിജിറ്റൽ വിവരങ്ങളുടെ സമഗ്രത, കമ്പ്യൂട്ടിംഗ് ഉപാധികൾ, മറ്റ് സിസ്റ്റങ്ങൾ എന്നിവയെ നാശം അല്ലെങ്കിൽ മോഷണം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും സിസ്റ്റങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് തടയുന്നതിനുമുള്ള നടപടികളും സാങ്കേതികതകളും ആണ്.

ഡൊമെയ്ൻ മേഖലകൾ: എൻക്രിപ്ഷൻ ടെക്നോളജീസ്, സൈബർ ഇന്റലിജൻസ് & സൈബർ റിസ്ക് മാനേജ്മെന്റ്, സൈബർ ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ, സൈബർ കംപ്ലയൻസ്.

6. സംരംഭകത്വം — എന്നത് നൂതനമായ ഒരു ആശയം മാർക്കറ്റിനാവശ്യമായ മൂല്യനിർമ്മിതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെ ഒരു സംരംഭമായി മാറ്റുന്ന കലയാണ്. ഫിനാൻസിംഗ് ഓപ്ഷനുകൾ, ടീം ബിൽഡിങ്, ഗോ-ടു-മാർക്കറ്റ് തന്ത്രങ്ങൾ, ആഗോളവത്കരണം കൂടാതെ ബിസിനസ് തന്ത്രങ്ങളുടെയും സുസ്ഥിര വളർച്ചയുടെ പ്രവർത്തനങ്ങളുടെയും വിവിധ വശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഡൊമെയ്ൻ മേഖലകൾ: സ്റ്റാർട്ട്അപ്, ടെക്നോപ്രണനർഷിപ്പ്, ധനകാര്യം, പ്ലാറ്റ്‌ഫോം മോഡലുകൾ, ബിസിനസ് മോഡലുകൾ, ആഗോളവത്കരണം, പ്രൊഡക്ട്/ മാർക്കറ്റ്ഡവലപ്മെൻറ്, സുസ്ഥിരവളർച്ച.

7. നഗരവൽക്കരണ പരിഹാരങ്ങൾ — ലക്ഷ്യം വെക്കുന്നത് സുസ്ഥിരവും ജീവിക്കാൻ കഴിയുന്നതുമായ നഗരങ്ങൾ പരിസ്ഥിതിക്കനുസൃതമായി രൂപകൽപ്പന ചെയ്യുന്നതിലൂടെയും കെട്ടിപ്പടുക്കുന്നതിലൂടെയും ജീവിതനിലവാരം മെച്ചപ്പെടുത്താമെന്നതാണ്. ഇന്റലിജൻറ് ഗതാഗത സംവിധാനങ്ങളുടെയും, സ്മാർട്ട്നഗരങ്ങളുടെയും, സ്വയം നിയന്ത്രിതവാഹനങ്ങളുടെയും വികസനവും, നടപ്പാക്കലും പരിപാലനവുമാണ് പരിഹാര മാർഗങ്ങളിൽ ഉൾപ്പെടുന്നത്.

ഡൊമെയ്ൻ മേഖലകൾ: സിസ്റ്റംസ് എൻജിനീയറിംഗ്, സുസ്ഥിര പരിഹാരങ്ങൾ, സ്വയം നിയന്ത്രിതഗതാഗത പരിഹാരങ്ങൾ, ആൾട്ടർനേറ്റ് എനർജി

8. വികസിത ഉല്‍പാദനം — ഉൾപ്പെടുത്തിയിരിക്കുന്നത് നിർമ്മാണത്തിലെ സൈബർ-ഫിസിക്കൽ സംയോജനം വർദ്ധിപ്പിക്കുന്നതിലൂടെ ഉത്പന്നങ്ങളും പ്രക്രിയകളും മെച്ചപ്പെടുത്തുന്നതിനായി നവീനവും നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റിയാണ്. ജോലിപ്രക്രിയകൾക്കായി ഉപകരണങ്ങളുടെയും സെൻസറുകളുടെയും യന്ത്രസംവിധാനത്തിന്റെയും ഉപയോഗത്തിലൂടെ നടത്തുന്ന ഡിജിറ്റൽവത്കരണവും ഓട്ടോമേഷനും ഇതിൽ ഉൾപ്പെടുന്നു. ഇത്വിവരങ്ങൾ, കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്കിങ് എന്നിവയുടെ സംയോജനം വഴി ഉത്പാദനക്ഷമത, കസ്റ്റമൈസേഷൻ, വിധേയത്വം, വാച്യത, അവതരണം എന്നിവ മെച്ചപ്പെടുത്തി കണക്ടിവിറ്റി സൗകര്യവും സാധ്യമാക്കുന്നു.

ഡൊമെയ്ൻ മേഖലകൾ: ഇൻഡസ്ട്രി ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IIOT), ആഡിറ്റീവ് മാനുഫാക്ചറിംഗ്, റോബോട്ടിക്സ് & ഓട്ടോമേഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!