• അവസാന വർഷ എം ഡി/എം എസ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് എട്ട് മുതലാരംഭിക്കുന്ന അവസാന വർഷ എം ഡി/എം എസ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ പതിനേഴ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ പത്തൊൻപത് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ ഇരുപത് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ

2023 മെയ് പതിനെട്ട് മുതലാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം & അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷക്ക് 2023 ഏപ്രിൽ പന്ത്രണ്ട് മുതൽ ഇരുപത്തഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തേഴ് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തെട്ട് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.