ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമാണ കമ്പനിയായ എംആർഎഫ് ടയേഴ്സിൽ പ്രൊഡക്ഷൻ സൂപ്പർവൈസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രിച്ചി, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ പ്ലാൻറുകളിലാണ് ഒഴിവുകളുള്ളത്. 23 വയസ്സിൽ താഴെയുള്ള യുവാക്കൾക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ ബി എസ് സി, ബി എ, ബികോം എന്നിവയിലേതെങ്കിലും പൂർത്തിയാക്കിയവർ ആയിരിക്കണം. ട്രിച്ചി പ്ലാൻറ് ലേക്കുള്ള ഇൻറർവ്യൂ സെൻറ് ജോസഫ് കോളേജ് ട്രിച്ചിയിൽ വെച്ച് സെപ്റ്റംബർ പന്ത്രണ്ടാം തീയതി രാവിലെ 9 മണിക്ക് നടത്തുന്നതാണ്. തെലുങ്കാന പ്ലാൻറിലേക്കുള്ള ഇൻറർവ്യൂ ഹൈദരാബാദ് വി എൻ ആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വെച്ച് സെപ്റ്റംബർ പതിനെട്ടാം തീയതി രാവിലെ 9 മണിക്കും പുതുച്ചേരി യിലേക്കുള്ള ഇൻറർവ്യൂ പുതുച്ചേരി എം ഐ ടി യിൽ വെച്ച് സെപ്റ്റംബർ പത്താം തീയതി രാവിലെ 9 മണിക്കും നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ www.mrftyres.com/careers എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES