Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ഫാർമസിസ്റ്റുകളെക്കുറിച്ച് എന്തൊക്കെ അറിയാം? ഫാർമസി കോഴ്സുകളെക്കുറിച്ചോ? ആരാണ് ഫാർമസിസ്റ്റുകൾ? നമുക്ക് നോക്കാം. Medicine dispenser expert. ഒരു ഫാർമസിസ്റ്റിനെ ചുരുക്കി നമുക്കിങ്ങനെ വിളിക്കാം. ഹോസ്പിറ്റലുകളിൽ, മെഡിക്കൽ സ്റ്റോറുകളിൽ എല്ലാം നമുക്കിവരെ കാണാൻ കഴിയും.മരുന്നുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇവർ. നമ്മുടെ മരുന്നുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം തീർത്ത് തരേണ്ടതും ഒരു മരുന്ന് കഴിക്കുന്നതിലൂടെ നമുക്ക് ഉണ്ടായേക്കാവുന്ന സൈഡ് എഫക്ട്സ് പോലുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞ് തരേണ്ടതും ഒരു ഫാർമസിസ്റ്റിന്റെ കടമയാണ്. എങ്ങനെയാണ് ഫാർമസിസ്റ്റാവുക? ഫാർമസിസ്റ്റാവാൻ ഫാർമസി കോഴ്സുകൾ പഠിക്കേണ്ടതുണ്ട്. ഒരു സെർട്ടിഫൈഡ് ഫാർമസിസ്റ്റിന് മാത്രമാമേ മരുന്നുകൾ ഡിസ്പെൻസ്‌ ചെയ്യാനുള്ള അവകാശമുള്ളൂ. സെർട്ടിഫൈഡ് അല്ലാതെ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നത് ഇല്ലീഗൽ ആണ്. 

Read More : ലാബ് ടെക്‌നിഷ്യൻ കോഴ്സ്: അറിയേണ്ടതെല്ലാം, തിരഞ്ഞെടുക്കണോ വേണ്ടയോ?

പഠനം

പഠനത്തിലേക്ക് കടക്കാം. ഏതൊക്കെ കോഴ്സുകൾ പഠിച്ചാലാണ് ഫാർമസിസ്റ്റുകൾ ആവാൻ കഴിയുക? പ്രധാനമായും രണ്ട് കോഴ്സുകളാണുള്ളത്. ബി ഫാം അഥവാ ബാച്ചിലർ ഓഫ് ഫാർമസി, അതുപോലെ ഡി ഫാം അഥവാ ഡിപ്ലോമ ഇൻ ഫാർമസി.

ബി ഫാം

ബി ഫാം നാല് വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്സ് ആണ്. +2 സയൻസ് ആണ് യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബയോളജി(PCMB) അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി(PCB) എന്നീ വിഷയങ്ങൾക്ക് 50 % മാർക്ക് ഉണ്ടായിരിക്കണം. എൻട്രൻസ് എക്‌സാമിലൂടെയാണ് അഡ്മിഷൻ. ബി ഫാം പ്രവേശനത്തിനായി പ്രത്യേകം എൻട്രൻസ് എക്‌സാമില്ല. പകരം കീം, അഥവാ കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ച്ചർ, ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാമിന്റെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. Engineering, Architecture, Medical, Agriculture, Forestry, Veterinary, Fisheris തുടങ്ങിയ കോഴ്സുകളുടെ റാങ്ക് ലിസ്റ്റിനോടൊപ്പം Pharmacy കോഴ്സ് റാങ്ക് ലിസ്റ്റും സി ഇ ഇ അഥവാ കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ കേരള പബ്ലിഷ് ചെയ്യും. 

all about pharmacy courses in Malayalam

സ്ഥാപനങ്ങൾ

കേരളത്തിൽ 5 ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ബി ഫാം കോഴ്സ് ഉണ്ട്.  ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ എന്നിങ്ങനെ.

  • College of Pharmaceutical Sciences, GMC Alappuzha,
  • College of Pharmaceutical Sciences, GMC Kozhikode,
  • College of Pharmaceutical Sciences, GMC Kottayam,
  • College of Pharmaceutical Sciences, GMC Thiruvananthapuram,
  • College of Pharmaceutical Sciences, GMC Kannur

Read More : 2023 വർഷത്തെ ഹൈ ഡിമാൻഡ് ജോലികൾ

ഇവയിൽ ആലപ്പുഴയിലും കോഴിക്കോടും 20 സീറ്റുകൾ വീതവും, കോട്ടയത്തും തിരുവനന്തപുരത്തും കണ്ണൂരും 60 സീറ്റുകൾ വീതവുമാണുള്ളത്. ഇവ കൂടാതെ സെന്റർ ഫോർ പ്രൊഫെഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിലുള്ള, 60 സീറ്റുകൾ വീതമുള്ള രണ്ട് സെൽഫ് ഫൈനാൻസിങ് കോളേജുകളൂം, 60 മുതൽ 100 സീറ്റുകൾവരെയുള്ള 47 പ്രൈവറ്റ് സെൽഫ് ഫൈനാൻസിങ് കോളേജുകളുമുണ്ട്. ഇവയെല്ലാം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിനു കീഴിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുമാണ്.

all about pharmacy courses in Malayalam

ഡി ഫാം

ഡി ഫാം ഒരു ഡിപ്ലോമ കോഴ്സ് ആണ്. രണ്ട് വർഷമാണ് കാലാവധി. +2 സയൻസ് ആണ് ക്വാളിഫിക്കേഷൻ. ഫിസിക്സ് കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്‍സ് വിഷയങ്ങൾ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ചിട്ടുള്ള വൊക്കേഷണൽ സ്കൂൾ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. അപേക്ഷിക്കുന്ന സമയത്ത് വിദ്യാർത്ഥിക്ക് 17 വയസ് പൂർത്തിയായിരിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ 4 മെഡിക്കൽ കോളേജുകളിൽ ഡി ഫാം പഠിക്കാൻ കഴിയും. കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നീ മെഡിക്കൽ കോളേജുകളിലാണ് ഡി ഫാം കോഴ്സുകളുള്ളത്. കൂടാതെ ഡി ഫാം പഠിപ്പിക്കുന്നതിനായി കേരളത്തിൽ 18 പ്രൈവറ്റ് കോളേജുകളുമുണ്ട്.

Read More : ഇനിയെന്താ അടുത്ത പരിപാടി? ഉത്തരമുണ്ടോ?

സർക്കാർ മെഡിക്കൽ കോളേജുകളിൽ 30 മുതൽ 50 സീറ്റുകളാണ് ഉള്ളതെങ്കിൽ പ്രൈവറ്റ് കോളേജുകളിൽ ഇത് 60 മുതൽ 120 വരെയാണ്. +2 പരീക്ഷയിലെ മുകളിൽ പറഞ്ഞ വിഷയങ്ങളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രൈവറ്റ് കോളേജുകളിൽ സീറ്റുകളിൽ 50 % ശതമാനം മാനേജ്മെന്റ് സീറ്റുകളാണ്. കോഴ്സ് കഴിഞ്ഞതിന് ശേഷം ഗവണ്മെന്റ് ആശുപത്രികളിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യൻ ഫാർമസി കൗൺസിൽ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ആശുപതിയിൽ നിന്നോ 3 മാസത്തെ ട്രെയിനിങ്ങും കംപ്ലീറ്റ് ചെയ്യണം. 

ഡി ഫാം പഠിച്ചുകഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രിയിലൂടെ ബി ഫാമിന് ജോയിൻ ചെയ്യാനുള്ള ഓപ്ഷനുണ്ട്. നേരിട്ട് ബി ഫാം രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കുന്നതുകൊണ്ട് തന്നെ ബി ഫാം ലാറ്ററൽ എൻട്രി കോഴ്സിന്റെ ദൈർഘ്യം 3 വർഷമാണ്. 

ബി ഫാം, ഡി ഫാം എന്നിവ കൂടാതെ വേറെയും ഫാർമസി കോഴ്സുകളുണ്ട്. എം ഫാം, ഫാം ഡി എന്നിങ്ങനെ.

ഉപരിപഠന സാധ്യതകൾ

എം ഫാം മാസ്റ്റർ ഓഫ് ഫാർമസി അഥവാ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സ് ആണ്. ബി ഫാം കഴിഞ്ഞ കുട്ടികൾക്കാണ് എം ഫാം പ്രവേശനത്തിന് അർഹതയുള്ളത്. ഫാം ഡി അഥവാ ഡോക്ടറേറ്റ് ഇൻ ഫാർമസി കോഴ്സ് കഴിഞ്ഞവർക്ക് പേരിനുമുന്നിൽ Dr. എന്ന പ്രിഫിക്സ് ചേർക്കാനുള്ള റൈറ്റ് ഫാർമസി കൌൺസിൽ ഓഫ് ഇന്ത്യ അനുവദിച്ച് നൽകിയിട്ടുണ്ട്. ഫാം ഡി, ആശുപത്രികളിലെ ഒരു വർഷത്തെ ഇന്റേൺഷിപ് അടക്കമുള്ള 6 വർഷത്തെ കോഴ്സ് ആണ്. ഫിസിക്സ് കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 % മാർക്കോടുകൂടിയ +2 സയൻസ് തന്നെയാണ് ഫാം ഡി കോഴ്സിന് ചേരുന്നതിനുമുള്ള യോഗ്യത. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും 9 ഓളം മറ്റ് സ്ഥാപനങ്ങളിലും ഫാം ഡി പഠിക്കാൻ അവസരമുണ്ട്. 

Read More : ജോലി കിട്ടാൻ ഏതെങ്കിലും ഒരു ഡിഗ്രി മാത്രം പോരാ!

എം ഡി ഫാർമക്കോളജി കോഴ്സ് നൽകി വരുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജ് അടക്കമുള്ള കോളേജുകളുമുണ്ട്. എം എബി ബി എസ് ബിരുദധാരികൾക്ക് വേണ്ടിയുള്ളതാണ് ഈ കോഴ്സ്. മൂന്ന് വർഷമാണ് കാലാവധി. നീറ്റ് – പി ജി എൻട്രൻസ് മുഖേനെയാണ് അഡ്മിഷൻ. കോട്ടയം തിരുവനതപുരം, തൃശൂർ മെഡിക്കൽ കോളേജുകൾ ഈ കോഴ്സ് നൽകി വരുന്നു. 

Read More : അറിഞ്ഞിരിക്കാം ഹോട്ടലുകളെക്കുറിച്ചും ഹോട്ടൽ മാനേജ്മെന്റിനെക്കുറിച്ചും

ശമ്പളം

ഒരു ഫാർമസിസ്റ്റിന്, കേരളത്തിൽ സർക്കാർ മേഖലയിൽ ലഭിക്കുന്ന ശമ്പളം പ്രതിമാസം 28000 മുതൽ 30000 വരെയാണ്. 2 ലക്ഷം മുതൽ 4 ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികളിലെ ഫാർമസിസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതിവർഷ ശരാശരി ശമ്പളം. ഫാർമസി കോഴ്സ് കഴിഞ്ഞവർക്ക് ജോലി നോക്കാവുന്ന വേറെയും മേഖലകൾ ഒരുപാടുണ്ട്. Analytical Chemist. Food and Drug Inspector. Hospital Drug Coordinator. Drug Therapist. Chemical Technician. Drug Technician. Drug Inspector. Health Inspector. എന്നിങ്ങനെ നീളുന്നു ജോബ് റോളുകൾ. 

എല്ലാ കാലത്തും സ്കോപ്പ് ഉള്ള ഒരു ഇൻഡസ്ട്രി ആണ് ഫാർമസി ഇൻഡസ്ട്രി. മരുന്നുകളുടെ കണ്ടുപിടിത്തവും ഉപയോഗവും കൂടിവരുന്ന ഈ കാലത്ത് അവസരങ്ങളുടെ കലവറ തന്നെയാണ് ഫാർമസി കോഴ്സുകൾ നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നത്.