വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം റസ്ക്യൂ ഓഫീസര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ശരണബാല്യം – റസ്ക്യൂ ഓഫീസര്‍ – എം. എസ് ഡബ്ല്യു. കു ട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 18,000 രൂപ ഹോണറേറിയം, യോഗ്യത പ്രായം 30 വയസ്സ് കവിയരുത്. താല്പര്യമുള്ളവര് വിദ്യാഭ്യസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില ,സിവില്സ്റ്റേഷന്, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷ എത്തിക്കണം. ഫോണ്‍ : 04952378920.

Home VACANCIES