Prof. G.S. Sree KiranProf. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia CEO Next Best Solutions (P) Ltd

 

മാര്‍ക്കറ്റിംങില്‍ മൊമെന്റ് ഓഫ് ട്രൂത്ത് ( The moment of truth ) എന്നൊരു സംഭവം ഉണ്ട്. അതായത് ഒരു കസ്റ്റമര്‍ പ്രോഡക്‌റ്റോ സര്‍വിസോ ഉപയോഗിക്കുമ്പോള്‍ അതിനെ കുറിച്ച് പോസിറ്റിവ് ആയോ നെഗറ്റീവ് ആയോ തോന്നലുകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള സമയത്തെ ആണ്, മൊമെന്റ് ഓഫ് ട്രൂത്ത് എന്ന് പറയുന്നത്.

അത് തന്നെ പല തരത്തില്‍ ഉണ്ട്, ആദ്യത്തെ തവണ, രണ്ടാമത്തെ തവണ, മൂന്നാമത്തെ തവണ അങ്ങനെ പലത് ! അപ്പോൾ എല്ലാ കമ്പനികളും പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ് ഇറക്കുന്നതിന് മുന്‍പ് തന്നെ ഇത് കണ്ടുപിടിക്കുകയും കസ്റ്റമര്‍ക്ക് നെഗറ്റീവ് ആയി തോന്നാന്‍ ഉള്ള കാര്യങ്ങളും സാഹചര്യങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യും !

അപ്പോൾ ഞാന്‍ പറഞ്ഞു വന്നത് അതല്ല, നമ്മുടെ ജീവിതത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും മൊമെന്റ് ഓഫ് ട്രൂത്ത് നമ്മള്‍ എത്ര പേര് ചിന്തിച്ചിട്ട് ഉണ്ടാവും!

രാവിലെ തന്നെ വിജയത്തോടെ തുടങ്ങാന്‍ ഉള്ള ഒന്നാമത്തെ വഴിയാണ് അലാറം അടിക്കുമ്പോള്‍ സ്‌നൂസ് ചെയ്യാതെ എണീക്കുക എന്നത്. അല്ലെങ്കില്‍ നമ്മുടെ ആ നിമിഷം ഒരു പരാജയത്തിന്റെ മൊമെന്റ് ഓഫ് ട്രൂത്ത് ആയി നമ്മുടെ ബ്രെയിന്‍ അങ്ങു മനസ്സിലാക്കും!

നമ്മള്‍ നമ്മളെ തന്നെ ഒരു പ്രോഡക്റ്റ് ആയി കണക്കാക്കിയാല്‍ നമുക്ക് നമ്മളെ വിജയി ആയി സ്വീകരിക്കാന്‍ ഒരുപാട് ചെറിയ മൊമെന്റ് ഓഫ് ട്രൂത്ത് നമുക്ക് തന്നെ ഉണ്ടാക്കാന്‍ സാധിക്കും! ഞാന്‍ ചെയ്യുന്ന മൊമെന്റ് ഓഫ് ട്രൂത്തിന്റെ ഒരു പതിനാറിന കര്‍മ പരിപാടികള്‍ പറയാം !

  1. ഒറ്റ അലാറം മാത്രം വെക്കുക, സ്‌നൂസ് ചെയ്യാതെ എഴുന്നേല്‍ക്കുക. നടക്കാറുണ്ട്!ആദ്യത്തെ ടാസ്‌കില്‍ തന്നെ ഞാന്‍ വിജയിച്ചു ആശാനെ എന്ന ഫീല്‍ ഉണ്ടല്ലോ, ആ എനര്‍ജി മതി !
  2. രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍ തലേന്ന് രാത്രി തന്നെ തയ്യാര്‍ ആക്കി വെക്കുക, (അപ്പോൾ രാവിലെ എണീക്കാന്‍ ഒരു കാരണം ഉണ്ടാകും, ആ കാരണം നമ്മുടെ ഒഴിവ് കഴിവുകളേക്കാൾ ശക്തം ആകണം ). ഞാന്‍ അതി രാവിലെ എണീക്കുന്ന കൂട്ടത്തില്‍ ആണ്!
  3. കണ്ണാടിയില്‍ നോക്കി ഒന്ന് സ്വയം ചിരിച്ചു ഒരു ഗുഡ് മോർണിംഗ് അങ്ങ് പറഞ്ഞേക്കുക, നമ്മള്‍ നമുക്ക് തന്നെ വേണ്ടേ ആദ്യം ഒരു ശുഭ ദിനം പറയാന്‍…? പിന്നെ കൂട്ടത്തില്‍ ഉള്ളവരോടും !
  4. എണീറ്റ് കഴിഞ്ഞാല്‍ കിടക്ക വിരിച്ചു ഇടുക
  5. നിലത്ത് പോയ പേന, പെന്‍സില്‍, സ്‌ക്രാപ്പ് പേപ്പര്‍ തുടങ്ങിയവ കാലു വെച്ച് എടുക്കാതെ കുനിഞ്ഞ് തന്നെ എടുക്കുക, നിസ്സാരം ആയി തോന്നാം, എന്നാലും അത് ഞാന്‍ ഷോര്‍ട്ട് കട്ട് ഉപയോഗിക്കുന്നില്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.
  6. കഴിഞ്ഞ കുറച്ചു കാലങ്ങളില്‍ ആയി തുടങ്ങിയത് ആണ്, രാവിലെ ഒരു 45 മിനിറ്റ് നന്നായി വര്‍ക് ഔട് ചെയ്യും! പിന്നെ കഴിവതും എല്ലാ ഒരു മണിക്കൂറിലും (ജോലിയുടെ ബ്രേക്കില്‍) പത്ത് പുഷ് അപ് എടുക്കുക, ശരീരം ഹെവി ആയത് കൊണ്ട്, എനിക്ക് എന്റെ ലിമിറ്റ് പുഷ് ചെയ്യാനും, ഇത് എന്നെ കണ്ട് പറ്റും എന്ന് സ്വയം ബോധ്യപ്പെടുത്താനും സഹായിക്കുന്നു.
  7. പുതിയ ഒരു ആര്‍ട്ടിക്കിള്‍, അല്ലെങ്കില്‍ ഒരു പുതിയ കാര്യം വായിച്ചു മനസ്സിലാക്കുക, അത് ചിലപ്പോള്‍ പുതിയ ഒരു ടെക്‌നോളജി ആകാം, കഥ ആകാം.  ഞാന്‍ എന്നും പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് സ്വയം ഒരു അവബോധവും കോണ്‍ഫിഡന്‍സും ഉണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്.
  8. എനിക്ക് ദേഷ്യം വരാന്‍ സാധ്യത ഉള്ള സമയത്ത് ചിരിക്കുക – ശ്രമിച്ചു നോക്കൂ ദേഷ്യം മറന്നു പോകാന്‍ നല്ല കിടിലന്‍ ട്രിക് ആണ്. എന്റെ കൂടെ ജോലി ചെയ്യുന്ന  ആളുകൾക്ക് എല്ലാവർക്കും ഇത് പരിചിതമാണ്.
  9. ചില ദിവസങ്ങളില്‍ ഞാന്‍ ചില ഇമോഷന്‍ ബ്രേക് കൊടുക്കും. ഉത്കണ്ഠ, തുടങ്ങി പലതിനും അവധി കൊടുക്കും. ഒരു തരത്തില്‍ ഒരു ഇമോഷണല്‍ ഫാസ്റ്റിങ്ങ്! കേള്‍ക്കുമ്പോള്‍ അബദ്ധം ആയി തോന്നാം എങ്കിലും, ഇത് എന്റെ ഇമോഷണല്‍ വീക്‌നെസ് കുറക്കാന്‍ നന്നായി സഹായിക്കുന്നുണ്ട്! കൃത്യം ആയി ചെയ്തു കഴിയുമ്പോള്‍ എനിക്ക് ഇതിലും വിജയിക്കാം എന്ന ഒരു കോണ്‍ഫിഡന്‍സ്.
  10. അകാരണം ആയി ദേഷ്യപ്പെടുകയോ, തെറ്റ് ചെയ്താലോ ഒക്കെ സോറി പറഞ്ഞ് മാപ്പ് ചോദിക്കും, അതുപോലെ നന്ദിയും പറയും. ഇങ്ങോട്ട് ഒരു സോറി കേട്ടാലും അത് സ്വീകരിക്കാനും, ഇല്ലേല്‍ ആ സംഭവത്തെ അവഗണിക്കാനും മറക്കാനും പഠിക്കുന്നു. ചെറിയ കാര്യം ആണ്, പക്ഷേ ചെയ്താല്‍ നമ്മുടെ സ്വഭാവത്തിന്റെ ഒരു ഭാഗം ആകും, ഈഗോ എന്ന സാധനം എതിലെ പോയെന്ന് കാണില്ല.
  11. സ്‌നേഹം നന്നായി അങ്ങു പ്രകടിപ്പിക്കും, അത് എനിക്ക് ചുറ്റിലും ഉള്ള എല്ലാവരോടും! അല്ലാതെ മറച്ച് വെക്കുന്ന സ്‌നേഹം മറ്റെ നമ്മുടെ അലമാരയില് വെചേക്കുന്ന ലാ ഒ പാല യുടെ ഡിന്നര്‍ സെറ്റ് പോലെ ആകും! ആരേലും വരുമ്പോള്‍ എടുക്കാം എന്ന് വിചാരിക്കുമ്പോള്‍ കൊറോണ വന്നു locked down ആകും.
  12. ഓരോ ദിവസവും ചെയ്യാനുള്ള ജോലിക്ക് ടാര്‍ഗറ്റ് വെച്ചിട്ടുണ്ട്, അത് ചെയ്യും, കുറച്ചു കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കും, ലിമിറ്റ് പുഷ് ചെയ്യാന്‍ നല്ലത് ആണ്. എന്നിട്ട് ചെയ്ത വര്‍ക് നോക്കി ഞാന്‍ എന്നെ തന്നെ അങ്ങ് appreciate ചെയ്യും. അത് പോലെ വീട്ടിലും ഞങ്ങൾ  എത്ര ചെറിയ കാര്യം ആയാലും, ആരു ചെയ്താലും നിര്‍ബന്ധം ആയും appreciate ചെയ്യും.
  13. ഭാവിയില്‍ എന്തൊക്കെ ചെയ്യണം, അങ്ങനെ അങ്ങനെ, ഇത് പണ്ട് തൊട്ടേ ഉള്ള ശീലം ആണ്. അപ്പോൾ ആ സ്വപ്നത്തിലേക്ക് ഓടാന്‍ ഒള്ള ഒരു ഊര്‍ജം കിട്ടും, അപ്പം ഉള്ള ഒരു വികാര തള്ളിച്ച ഉണ്ട്…ഹൊ!
  14. എല്ലാ ദിവസവും നമ്മുടെ ബിസിനസിന്റെ പുതിയ സാധ്യതകളെ പറ്റി ഞാനും എന്റെ പാര്‍ട്‌ണേര്‍സും സംസാരിക്കും, എന്നും ഞാന്‍ വിജയത്തെ കുറിച്ച് തന്നെ പറയും, ചിന്തിക്കും.
  15. പിന്നെ എന്ത് ചെറിയ കാര്യം ചെയ്തു കഴിയുമ്പോഴും, ഞാന്‍ സ്വയം അങ്ങു Celebrate ചെയ്യും. ഒരു നെഗറ്റീവ് ചിന്ത വന്നാല്‍, അന്നേരെ കുറച്ചു അധികം പോസിറ്റിവ് സാധ്യതകള്‍ അങ്ങു ചിന്തിക്കും, ഹല്ല പിന്നെ…!
  16. പിന്നെ ഏറ്റവും പ്രധാന കാര്യം, നടക്കാന്‍ പോകുന്ന ഒരു കാര്യം, അതിപ്പം ഒരു മീറ്റിംഗ് ആയിരിക്കും, ഞാന്‍ അത് പല രീതിയില്‍ മനസ്സില്‍ അങ്ങു മുന്നേ തന്നെ പല ആവര്‍ത്തി Create ചെയ്യും, അപ്പൊള്‍ യഥാര്‍ത്ഥ സമയത്ത് നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കും. 35 മണിക്കൂര്‍ നിര്‍ത്താതെ കൗണ്‍സിലിംഗ് നടത്തി ലോക റെക്കോര്‍ഡ് ഇട്ട സമയത്ത്, അതിനു വേണ്ടി പ്രാക്ടീസ് ചെയ്യാന്‍ എന്നെ സഹായിച്ചത് ഇതാണ്.

ഇതില്‍ കുറെ ഒക്കെ കാലങ്ങള്‍ ആയി ചെയ്തു പോരുന്നത് ആണ്, എന്റെ കൂടെ ഒരാള്‍ ഉള്ളപ്പോള്‍ എന്നെ കുറിച്ച് നെഗറ്റീവ് ആയി തോന്നാന്‍ സാധ്യത ഉള്ള കാര്യങ്ങള് നോക്കി, എന്റെ വീക്‌നെസ് ഒന്ന് മനസ്സിലാക്കി ബോധപൂര്‍വം ചെയ്തു തുടങ്ങിയത് ആണ്.  കുറച്ചു കാര്യങ്ങളും ഈ കൊറോണ സമയത്ത് ചെയ്തത് ആണ്.

ഇത് പോലെ നിങ്ങള്‍ക്കും ചെയ്തു തുടങ്ങാം. തിരിച്ചു ജോലി ചെയ്തു തുടങ്ങുന്ന സമയത്ത്, നമ്മള്‍ ഒന്നൂടെ കിടിലന്‍ ആവും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!