ഒരു നല്ല ചായ മതി ഒരു ദിവസം നല്ലതാകാൻ. എന്നാൽ ആ നല്ല ചായയുടെ രുചി ആരാ തിരഞ്ഞെടുക്കുന്നത് എന്നറിയാമോ? പറയാം. ലോകത്ത് ഏറ്റവും നല്ല തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്നതും തേയില തന്നെ. ഉത്പാദിപ്പിക്കുന്നതിൽ ഒന്നാം തരം തിരഞ്ഞെടുത്ത് കയറ്റിയയയ്ക്കുകയാണ് ചെയ്യുക. കയറ്റുമതിക്ക്‌ യോഗ്യമായ ചായ, അതിന്റെ രുചി, ഗന്ധം, ഗുണമേന്മ എന്നിവ അത് രുചിച്ച് നോക്കിയാൽ മാത്രമേ അറിയാൻ കഴിയൂ. ചായ രുചിച്ച് തേയിലയുടെ ഗുണമേന്മ ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റേഴ്സ്.

മാനേജ്മെന്റ് മേഖലയുടെ ഭാഗമാണ് ടീ ടേസ്റ്റിങ്. സ്പെഷ്യലൈസ്ഡ് മേഖല ആയതുകൊണ്ട് തന്നെ ഉത്തരവാദിത്വങ്ങളും കുറവല്ല. വിവിധ തരം തേയിലയുടെ യഥാർത്ഥ രുചികൾ വേർതിരിച്ച് അറിയുക എന്നത് ചെറിയ കാര്യമല്ല. രുചിയും ഗുണമേന്മയും മനസ്സിലാക്കി ഗ്രേഡുകളായി തരം തിരി ക്കണം. അതുകൊണ്ട് തന്നെ വിദഗ്ദ്ധരെ ആവശ്യമുള്ള മേഖലയാണിത്.

വൻകിട തേയില കമ്പനികളാണ് പ്രധാന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. തേയിലയുടെ ഗുണമേന്മ ഉറപ്പാക്കാനാണ് ഇത്. രുചി നന്നായി അറിയണമെങ്കിൽ മദ്യപാനവും പുകവലിയും ഇല്ലാത്തയാൾ ആകണം ടേസ്റ്റർ.
നിരന്തരമായ പരിശീലനം കൊണ്ട് മാത്രമേ ഈ ജോലിയിൽ വേരുറപ്പിക്കാൻ സാധിക്കുകയുള്ളൂ. വിദഗ്ദ്ധർക്ക് തേയില നോക്കിയാൽ തന്നെ ഉപഭോഗത്തിന് യോഗ്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയും. ഡയറ്റ് നന്നായി നോക്കുന്നവർ ആയിരിക്കണം ഇക്കൂട്ടർ. ഒരു ദിനം 200 മുതൽ 300 കപ്പ് ചായ വരെ രുചിക്കേണ്ടി വരും. ഇതിന് നിഷ്കർഷിക്കുന്ന ജീവിതരീതി പിന്തുടർന്നേ തീരൂ. പല്ലിലെ കറ, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. എന്നാലും ഒരു സോഫ്ട്വെയർ എന്‍ജിനീയർ ഉണ്ടാക്കുന്ന വരുമാനം അത്രയും പ്രയാസമില്ലാതെ ടീ ടേസ്റ്റേഴ്സ് പുഷ്പംപോലെ ഉണ്ടാക്കും.

ശാസ്ത്രം പഠനമേഖലയാക്കിയവർക്ക്‌ ടീ ടേസ്റ്റേഴ്സ് ആകാൻ എളുപ്പമാണ്. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ബയോളജി, ഹോം സയൻസ്, ഫുഡ് ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദമുള്ളവർക്ക്‌ ഈ തൊഴിൽ നേടാൻ അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!