കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയായ അസി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് രണ്ട്/എക്സിക്യൂട്ടീവ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുണ്ട്. യോഗ്യത ബിരുദം. കംപ്യൂട്ടര്‍ അറിയണം. പ്രായം 18-27. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഒബ്ജക്ടീവ് ടൈപ്പും രണ്ടാമത്തേത് വിവരണാത്മകവുമാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍വച്ചാണ് പരീക്ഷ. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഒന്നാം ഘട്ടപരീക്ഷയില്‍നിന്നും തെരഞ്ഞെടുക്കുന്നവരെ രണ്ടാംഘട്ട പരീക്ഷക്ക് പങ്കെടുപ്പിക്കുക. ഒന്നാം ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും പരീക്ഷകളിലെ സ്കോര്‍ മാനദണ്ഡമാക്കിയാണ് അഭിമുഖത്തിന് ക്ഷണിക്കുക. www.mha.gov.in, www.ncs.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി ഒമ്ബത്. വിശദവിവരങ്ങൾ വെബ്സൈറ്റില്‍ ലഭ്യമാണ്.