ഐ.ഡി.ബി.ഐ. ബാങ്കില്‍ 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ജി.എം., എ.ജി.എം., മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ മാനേജീരിയല്‍ തസ്തികകളിലാണ് അവസരം ഒരുങ്ങുന്നത്. ജനുവരി 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

എ.ജി.എം.-52:

യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.സി.എ., 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളില്‍ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 28-40 വയസ്സ്.

മാനേജര്‍-62:

യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.സി.എ., നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളില്‍ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 25-35 വയസ്സ്.

അസിസ്റ്റന്റ് മാനേജര്‍-9:

യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ എം.സി.എ., രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 21-28 വയസ്സ്.

ഡി.ജി.എം.-11:

യോഗ്യത: ബിരുദം, 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35-45 വയസ്സ്.

വിശദവിവരങ്ങള്‍ www.idbibank.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷാഫീസ്: 700 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 150 രൂപ അടച്ചാല്‍മതി.

ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷ അയക്കാനാകൂ. പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകളുണ്ട്. അപേക്ഷകരുടെ യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, പ്രവൃത്തിപരിചയം തുടങ്ങിയവ പരിഗണിച്ച്‌ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുള്‍പ്പെട്ടവരെ മാത്രമാണ് ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയ്ക്ക് തിരഞ്ഞെടുക്കുക.