ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 1 രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/മതം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം ഇടുക്കി കുയിലിമല കളക്‌ട്രേറ്റ് ബില്‍ഡിംഗിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ മാത്രം കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയക്ക് ഹാജരാകാവൂ. ഫോണ്‍: 04862232318

Home VACANCIES