
Sub Editor, NowNext
വിവിധ ഉപകരണങ്ങളുടെ നിയന്ത്രണത്തിലും മാനേജ്മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 4 വര്‍ഷത്തെ ബിരുദ കോഴ്സാണ് ബി ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എഞ്ചിനീയറിങ്ങ് എന്നത്. കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍ എഞ്ചിനീയറിങ്ങ് എന്നിവയുടെ മിശ്രിതമാണ് ഈ പ്രത്യേക എഞ്ചിനീയറിങ്ങ് ബ്രാഞ്ച്. കരിയര്‍ ഓറിയന്റഡ് മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാമായി ഇതിനെ കണക്കാക്കുന്നു.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തന പ്രക്രിയകളിലും താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കോഴ്സാണ് ബി ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എഞ്ചിനീയറിങ്ങ് എന്നത്. ഗണിത വിശകലന വൈദഗ്ദ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രോഗ്രാം തിരഞ്ഞെടുക്കാവുന്നതാണ്. ആശയവിനിമയം, ഭരണ നിര്‍വ്വഹണം, ആസൂത്രണം, തുടങ്ങി തീരുമാനമെടുക്കാനും ഏകോപനത്തിനുമുള്ള കഴിവുകള്‍ ഈ പഠനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ദ്ധിക്കുന്നു.
10, പ്ലസ് ടു ക്ലാസുകളില്‍ അംഗീകൃത ബോര്‍ഡിന്റെ കീഴില്‍ 55 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബി ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എഞ്ചിനീയറിങ്ങ് കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത. ഹയർ സെക്കണ്ടറിയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കുകയും വേണം.
മെറിട്ട് അടിസ്ഥാനത്തില്‍ പ്രവേശിക്കാവുന്ന കോളേജുകളും, പ്രവേശന പരീക്ഷ നടത്തി അഡ്മിഷന് നല്കുന്ന കോളേജുകളും ഉണ്ട്. JEE, MHT-CET, BITSAT, AP EAMCET തുടങ്ങിയവയാണ് പ്രധാന പ്രവേശന പരീക്ഷകള്‍.
BSNL, A & H InfoTech Private Ltd, Reliance Industries Ltd, Indian Oil Corporation, SanTech Electricals India (P) Limited, Steel Plants, GE, ESSAR, Invensys, ABB, Robert Bosch, Suzlon, തുടങ്ങിയ കമ്പനികളിലാണ് പ്രധാനമായും തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നത്.
കണ്ട്രോള്സ് എഞ്ചിനീയര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍, സീനിയര്‍ ഡിസൈന്‍ എഞ്ചിനീയര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, പ്രോജക്റ്റ് എഞ്ചിനീയര്‍ തുടങ്ങിയ ജോലി പ്രൊഫൈലുകളോടെ പഠനം പൂര്‍ത്തിയായവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. നല്ല വരുമാനം ലഭിക്കാവുന്ന മേഖലയാണിത്. ബി ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എഞ്ചിനീയറിങ്ങ് ബിരുദധാരികള്‍ക്ക്, പഠന ശേഷം ബന്ധപ്പെട്ട വിഭാഗത്തില്‍ ഉന്നത പഠനത്തിന് പോകാവുന്നതാണ്.
ഈ കോഴ്സിനോട് സമാനമായ മറ്റൊരു കോഴ്സാണ് ബി ഇ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എഞ്ചിനീയറിങ്ങ് എന്നത്. വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ മെഷീനുകളും ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്യുക, നിയന്ത്രിക്കുക, ഇന്‍സ്ട്രുമെന്റേഷന്‍ ചെയ്യുക എന്നിവയാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
- NIT Trichy, Tiruchirappalli, Thamilnadu
- Jawaharlal Nehru Technological University, Hyderabad, Thelangana
- Manipal Academy of Higher Education- Manipal, Karnataka
- College of Engineering- Pune, Maharashtra
- Chandigarh University, Chandigarh
- APJ Abdul Kalam Technological University- Thiruvananthapuram
- NSS College of Engineering, Palakkad
- Sree Narayana Mangalam Institute of Management and Technology, Ernakulam
- Calicut University, Calicut