തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. വി.എച്ച്.എസ്.ഇ ഫലവും ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളാ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. ആകെ 4,47,461 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് സ്ട്രീമിലും പഠിച്ച് പരീക്ഷയെഴുതി.