ഒന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – ഫലം പ്രസിദ്ധീകരിച്ചു

2022 ജൂലൈയിൽ നടത്തിയ ഒന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 &2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ പന്ത്രണ്ടിനകം അപേക്ഷിക്കേണ്ടതാണ്.

സെക്കന്‍റ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – ഫലം പ്രസിദ്ധീകരിച്ചു

2022 ജൂലൈയിൽ നടത്തിയ സെക്കന്‍റ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ രണ്ടിനകം അപേക്ഷിക്കേണ്ടതാണ്.