പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐടിഡിപി യുടെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍  അടിസ്ഥാനത്തിലാണ് നിയമനം.

വാക്ക് ഇന്‍ ഇന്റര്‍വ്യു അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക്  നെടുമങ്ങാട്  ഐടിഡിപിയില്‍ ഈമാസം (മെയ് ) 10ന് ഇന്റര്‍വ്യൂ നടക്കും.

താല്‍പ്പര്യമുള്ളവര്‍ എഴുതിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ (പകര്‍പ്പുകള്‍ സഹിതം), രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 0472 2812 557 ല്‍ വിളിക്കുക.