കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂചനകൾ മാത്രം നൽകുന്നു; വ്യവസ്ഥകൾ https://scholarships.gov.in എന്ന വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കി അപേക്ഷിക്കുക.

  1. സമർഥരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം : 12–ാം ക്ലാസിലെ മാർക്ക് നോക്കി 82,000 കുട്ടികൾക്ക്. കേരളമടക്കം ഓരോ സംസ്ഥാനത്തിനും വെവ്വേറെ വകയിരുത്തിയിട്ടുണ്ട്. രണ്ടായിരത്തിലേറെപ്പേർക്ക് ലഭിക്കും. പ്രസക്ത സ്കീമിലെ 80–ാം പെർസെന്റൈൽ എങ്കിലും വേണം. ഗ്രാജ്വേറ്റ് തലത്തിൽ 10,000 രൂപ, പിജി തലത്തിൽ 20,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ്. ബി ടെക്കിന് 4 വർഷം ഗ്രാജ്വേറ്റ് നിരക്ക്. കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ കവിയരുത്. അപേക്ഷ നവംബർ 30 വരെ.
  2. ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ: 40% എങ്കിലും പരിമിതി ഉള്ളവർക്ക്. 9–ാം ക്ലാസ് മുതൽ പിജി തലം വരെ വിവിധ നിരക്കുകളിൽ സഹായം. കുടുംബ വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക്, ടോപ്ക്ലാസ് (ഗ്രാജ്വേറ്റ്, പിജി /ഡിപ്ലോമ) തലങ്ങളിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നത് ഭിന്നശേഷി ശാക്തീകരണവകുപ്പ്.
  3. ബീഡി / സിനിമാ തൊഴിലാളികളുടെ മക്കൾക്ക് : ഒന്നാം ക്ലാസ് മുതൽ ബിടെക്/ എം ബി ബി എസ്/ ബി എസ്‌ സി അഗ്രികൾചർ പ്രോഗ്രാമുകൾ വരെ. സഹായം 250 –15,000 രൂപ. തൊട്ടു മുൻപത്തെ പരീക്ഷ ആദ്യ ചാൻസിൽ വിജയിച്ചിരിക്കണം. കുടുംബ മാസവരുമാനം 10,000/ 8,000 രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക് തലത്തിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നത് ലേബർ & എംപ്ലോയ്മെന്റ് വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here