കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ പ്രൊജക്ടുമായി ബന്ധപ്പെട്ട തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് സയൻറിസ്റ്റ്, പ്രോജക്ട് സയൻറിഫിക് അസിസ്റ്റൻറ്, പ്രോജക്ട് ടെക്നീഷ്യൻ എന്നീ തസ്തികകളിലായാണ് 60 ഒഴിവുകൾ ഉള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും http://www.niot.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 3.