മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടേയും അതിലെ മത്സ്യത്തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായുളള സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവരം രേഖപ്പെടുത്തുന്നതിനായി ചാലിയം, പുതിയാപ്പ,  ഇരിങ്ങല്‍ എന്നിവിടങ്ങളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട യുവാക്കളില്‍ നിന്നും ഒരാളെ വീതം സാഗര ഫെസിലിറ്റേറ്ററായി താത്കാലികാടിസ്ഥാനത്തില്‍ പ്രതിമാസം 15,000 രൂപ വേതനത്തില്‍ നിയമിക്കുന്നു.  ഇതിനായി ജൂലൈ മൂന്നിന്   രാവിലെ 11 മണിക്ക്  കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറ്കടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍  വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, വി. എച്ച്.എസ്. ഇ.    (ഫിഷറീസ്) /ജി.ആര്‍.എഫ്. ടി. എച്ച്. എസ്. 10-ാം ക്ലാസ്സ് വരെ പഠിച്ചവരുമാകണം. പ്രായം – 20 നും 40 നും മദ്ധ്യേ. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0495-2383780.