പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകള്‍ നോക്കുന്നതിനും ക്ലാര്‍ക്ക് കം അക്കൗണ്ടന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. നെന്മാറ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികള്‍ക്കാണ് അവസരം. പ്രായപരിധി 25 വയസ്. പ്രതിമാസം 15,000 രൂപ ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 15 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മലമ്പുഴ കാര്യാലയത്തിലെ ഇറിഗേഷന്‍ ഡിവിഷനില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491-2815111.

Home VACANCIES