പോളിമര്‍ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, ഗവേഷണം, രൂപകല്‍പന എന്നിവയാണ് പോളിമര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ അടിസ്ഥാനം. വിവരസാങ്കേതിക വിനിമയം, എയ്‌റോസ്‌പേസ്, സംഗീതം, വസ്ത്രം, വൈദ്യശാസ്ത്രം, വാഹന-കെട്ടിട നിര്‍മ്മാണം എന്നിങ്ങനെ നീളുന്നു ഈ മേഖലയുടെ സ്വാധീനം. കണക്കും ഭൗതികശാസ്ത്രവും വിഷയമായി എടുത്തവര്‍ക്ക് ഇണങ്ങുന്ന മേഖലയാണിത്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഗുണം ചെയ്യും.
ദൈന്യംദിന ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും പോളിമര്‍ നിര്‍മിതിയാണ്.വിവിധ ഇനം പ്ലാസ്റ്റിക്കുകള്‍, പെയിന്റ്, റബ്ബര്‍, കൃത്രിമ പശ, വാര്‍ണിഷ് തുടങ്ങിയവ ഇതില്‍ ചിലതാണ്. നിര്‍മ്മാണം, നിര്‍മ്മാണ സഹായം,ഗവേഷണം, ഗുണമേന്മ പരിശോധന തുടങ്ങി നിരവധി സാധ്യതകള്‍ ഈ മേഖലയിലുണ്ട്. ഈ മേഖലയില്‍ നിര്‍മ്മിക്കുന്ന മറ്റു നിര്‍മ്മാണ മേഖലയിലേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വിപണനം മാര്‍ക്കറ്റിങ് രംഗത്തേക്കും അവസരങ്ങള്‍ എത്തിക്കുന്നു. പഠനത്തിന് ശേഷം സ്വന്തമായി വ്യവസായം തുടങ്ങാന്‍ ഈ മേഖല ഉതകും.
എം.ഐ.ടി കോളജ് ഓഫ് എന്‍ജിനീയറിങ് പുണെ, ഐ.ഐ.ടി ഡല്‍ഹി, ബാനസ്ഥലി വിദ്യാപീഠ്, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങളില്‍ പോളിമര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ, ബി.ടെക്., എം.ടെക്. തുടങ്ങിയവയ്ക്കായി പഠിക്കാവുന്നതാണ്.