കേരള പ്രവേശന പരീക്ഷ കമ്മീഷണർ (CEE KERALA) കേരള മാനേജ്‌മന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് – KMAT 2023 രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന ഓദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ജനുവരി 18 ആണ് അവസാന തീയതി. ഫെബ്രുവരി 19 ന് പരീക്ഷ നടക്കും.

ജനറൽ വിഭാഗത്തിന് 1000 രൂപയും, എസ് സി/ എസ് ടി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷ ഫീ. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കോമേഴ്‌സ്, മാനേജ്‌മന്റ് വിഷയങ്ങളിൽ 3 വർഷ ഡിഗ്രിയോ, തത്തുല്യ യോഗ്യതയോ ഉള്ള വിദ്യാർത്ഥികൾക്ക് KMAT 2023 പരീക്ഷയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

  1. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക.
  2. KMAT 2023 Online Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ഇൻഫർമേഷൻ ബ്രോഷർ കൃത്യമായി വായിച്ച ശേഷം REGISTER ടാബിൽ ക്ലിക്ക് ചെയ്യുക.
  4. അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  5. തുടർന്ന് ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  6. KMAT അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവിശ്യമായ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
  7. ഓൺലൈനായി ഫീ അടച്ച ശേഷം ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുക.
  8. അക്‌നോളെജ് പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.