ഉറക്കം ശരീരഘടനയുടെ അനിവാര്യ ഘടകമാണ്. ശരീരത്തിലെ കോശങ്ങൾക്ക് പുതുജീവൻ നൽകുവാനും ഉത്തേജന ശക്തി വർദ്ധിപ്പിക്കുവാനും നല്ല ഉറക്കം സഹായിക്കുന്നു. ശരിയായ അളവിലുള്ള ഉറക്കം പഠനമികവിനെ വർദ്ധിപ്പിക്കുന്നതുവഴി നിങ്ങളെ ദിവസം മുഴുവൻ ഉന്മേഷമുള്ളവരും ശ്രദ്ധാബോധമുള്ളവരും ആക്കുന്നു.

നന്നായി ഉറങ്ങുന്നതിലൂടെ നിങ്ങളുടെ ഓർമ്മശക്തി കൂടുന്നു, അതുവഴി നിങ്ങൾക്ക് നന്നായി പഠിക്കാനാകുന്നു. നിങ്ങളുടെ തലച്ചോറിൽ ന്യൂറോൻസിന്റെ ഘടനാ മാറ്റങ്ങളാണ് ഇതിനു കാരണം. ദിവസവും ആറു മണിക്കൂർ വരെ ഉറങ്ങാം.

സ്‌മാർട്ട് ഫോണുകളുടെ ഉപയാഗം തലച്ചോറിലെ ന്യൂറോൻസിന്റെ ഘടനയെ ഹീനമായി ബാധിക്കുന്നു. രാത്രിയിൽ നിങ്ങൾക്ക് ഉറക്കം നഷ്ടമാകുന്നത് ഇത് കാരണമാണ്. അതുകൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ഉപയോഗം അരുത്.

Leave a Reply