പരീക്ഷയെഴുതുമ്പോൾ ഏറ്റവുമധികം സമയം പാഴാകുന്നത് ഉത്തരങ്ങൾ ആലോചിച്ചാണ്. അങ്ങനെ ആലോചിച്ചു സമയം കളയുമ്പോൾ നന്നായി അറിയാവുന്ന ഉത്തരങ്ങൾ കൂടി നേരെ എഴുതാൻ സാധിക്കില്ല.

ഇതിനെ മറികടക്കാൻ ഒരു വഴിയേ ഉള്ളൂ . അറിയാവുന്ന ഉത്തരങ്ങൾ ആദ്യംതന്നെ എഴുതുക. അവ ശരിയാണെന്ന് ഉറപ്പ് വരുത്തുക. അങ്ങനെ ചെയ്‌താൽ മാർക്ക് കിട്ടില്ല എന്നുള്ള പേടി വേണ്ട – ചോദ്യനമ്പർ ശരിയായി എഴുതിയാൽ മതി. എഴുതിയ ഉത്തരങ്ങൾക്ക് ഇടയിൽ ക്രമത്തിൽ എഴുതാനുള്ള സ്ഥലം ഉത്തരകടലാസ്സിൽ ഒഴിച്ചിടേണ്ടതില്ല.

അറിയാത്ത ചോദ്യങ്ങൾ ചോദ്യപേപ്പറിൽ അടയാളപ്പെടുത്തി പോകുക. നന്നായി അറിയാവുന്ന ഉത്തരങ്ങൾ എല്ലാം എഴുതിക്കഴിഞ്ഞ ശേഷം മാറ്റി വെച്ച ചോദ്യങ്ങൾക്ക് സമയം ചെലവാക്കുക. അറിയാവുന്ന ഉത്തരങ്ങൾ എഴുതിയത് കൊണ്ട് പരീക്ഷയിൽ മാർക്ക് കുറയില്ല; അറിയാത്ത ഉത്തരങ്ങൾ സമയം പോലെ ആലോചിച്ച് എഴുതാനും കഴിയും.

Leave a Reply