തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ).വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!