വിമാനങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗമാണ് ഏറോനോട്ടിക്കൽ എൻജിനീയറിങ്. വിമാനങ്ങളുടെ നിർമ്മാണം, രൂപകല്പന, സാങ്കേതിക വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുന്നതാണ് ഏറോനോട്ടിക്കൽ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കുന്നത്.
ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐ.ഐ.ടി. ഗൊരഖ്പുര്‍, ഐ.ഐ.ടി. കാണ്‍പുര്‍, ഐ.ഐ.ടി. മുംബൈ, ഐ.ഐ.ടി. ചെന്നൈ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്കല്‍ ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ് ബംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡെറാഡൂണ്‍ എന്നീ സ്ഥാപനങ്ങളിൽ പഠനസാധ്യതയുണ്ട്.