ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തന്നെയാണ് സബ്സ്റ്റൻസ് അബ്യൂസ് അഥവാ ഡ്രഗ് അബ്യൂസ്. മദ്യം മുതലായ ലഹരിവസ്തുക്കളുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗമാണ് ഈ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. ഈ ഉപയോഗം ആരോഗ്യപരമായും ശാരീരികമായും ആ വ്യക്തിക്ക് നഷ്ടങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, സമൂഹത്തിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഇവരുടെ ഇടപെടലുകളെ തന്നെ മാറ്റി മറിക്കും. പലപ്പോഴും ക്രിമിനൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ ഇതിനടിമപ്പെട്ടവരായി കാണാറുണ്ട്.

മദ്യ ലഹരി, അഡിക്ഷൻ, ഭക്ഷണക്രമം പാലിക്കാത്തവർ, സ്വഭാവവൈകല്യം, എന്നിവയെല്ലാം നേരിടുന്നവരെ അവർക്കാവശ്യമായ ഉപദേശവും മാർഗ്ഗനിര്ദേശവും നൽകി, ആവശ്യമെങ്കിൽ ട്രീറ്റ്മെന്റുകൾക്ക് വിധേയരാക്കി, അവരെ അവരുടെ പ്രശ്നങ്ങളിൽ നിന്ന് വിമുക്തരാക്കുക എന്നതാണ് ഒരു സബ്സ്റ്റൻസ് അബ്യൂസ് / ബിഹേവ്യറൽ ഡിസോർഡർ കൗൺസിലറുടെ പ്രധാന ഉത്തരവാദിത്വം. വ്യക്തിയുടെ ശാരീരികമായ സ്ഥിതിയും, മാനസിക നിലയും വിലയിരുത്തുക, താറുമാറുകൾ മനസിലാക്കുക, വ്യക്തിയുമായും കുടുംബവുമായും ആശയവിനിമയം നടത്തി ലക്ഷ്യങ്ങൾ തീരുമാനിച്ച് അതിലേക്കുള്ള മാർഗ്ഗങ്ങൾ നിർണ്ണയിക്കുക, വിഷയത്തെപ്പറ്റി അറിവ് പകരുക, സമൂഹത്തിൽ ഇത്തരം സഹായഹസ്തങ്ങൾ ആവശ്യമുള്ളവരെ കണ്ടുപിടിച്ച് ചികിത്സിക്കുക, എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.

ഈ ജോലിയിലേക്ക് പ്രവേശിക്കാനായി ആദ്യം വേണ്ടത്, ആശയവിനിമയ മികവും അനുകമ്പയുമാണ്. കേൾക്കാനുള്ള ക്ഷമ, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള മികവ്, സ്ഥിരോത്സാഹം എന്നിവയും ജോലിക്കാനിവാര്യമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഈ ജോലിയിൽ പലപ്പോഴും സമയ പരിമിതികൾ ഭേദിച്ച് കൊണ്ട്, ചിലപ്പോൾ അവധി ദിവസങ്ങളിൽ വരെ ജോലി ചെയ്യേണ്ടതായി വരാം.

ഈ വർഷം, പഞ്ചാബി യൂണിവേഴ്സിറ്റി, സബ്സ്റ്റൻസ് അബ്യൂസ് ആൻഡ് ട്രീറ്റ്‌മെന്റ് എന്ന വിഷയത്തിൽ ഒരു വർഷ കോഴ്സ് ലഭ്യമാക്കിയിരുന്നു. സൈക്കോളജി സംബന്ധിയായ വിഷയങ്ങളിൽ ബിരുദ – ബിരുദാനന്തര കോഴ്‌സുകൾ ചെയ്യാവുന്നതാണ്. ഓൺലൈൻ ആയും കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!