പാദങ്ങളെ രക്ഷിക്കുക മാത്രമല്ല ഇന്ന് പാദരക്ഷകളുടെ കർത്തവ്യം. സ്കൂൾ-കോളേജ്-ഓഫീസ് യൂണിഫോമുകളിലാകട്ടെ, ഇന്റർവ്യൂവോ മീറ്റിങ്ങോ ആകട്ടെ, ഓരോ സന്ദർഭത്തിനും അതിനനുയോജ്യമായ ഫുട്വെയർ അഥവാ പാദരക്ഷകൾ എന്ന ചെരുപ്പുകൾ ഏതെന്നു നിശ്ചിതമാണ്. അതിന്റെ നിറവും ആകൃതിയും തരവും കൊണ്ട് തന്നെ അണിഞ്ഞിരിക്കുന്ന വ്യക്തിയെ വിലയിരുത്തുന്ന നിലയിലാണ് കാര്യങ്ങൾ. തുകൽ, പാദരക്ഷ മേഖലകളുടെ പ്രസക്തിയും വളർച്ചയും അതിൽ നിന്നു വ്യക്തമാണ്.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പാദരക്ഷകൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ, ചൈനയ്ക്ക് മാത്രം പുറകിലായി രണ്ടാമതാണ് ഇന്ത്യ. മൊത്തം ഉത്പാദനത്തിന്റെ 13 ശതമാനമാണ് ഇന്ത്യ നിർമ്മിക്കുന്നത്. അത്ര സുഗമമല്ല ഇതിന്റെ നിർമ്മാണ പ്രക്രിയ. ഉത്തമമായ കാലുകളുള്ള മോഡലുകൾ വരെ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഈ വ്യവസായത്തിന്റെ ഭാഗമായി ഇതൊരു കരിയർ ആക്കുവാൻ താത്‌പര്യപ്പെടുന്നവർക്ക് പാദരക്ഷ നിർമ്മാണം, ഡിസൈൻ അഥവാ രൂപകൽപ്പന, മാർക്കറ്റിങ് അങ്ങനെ മേഖലയിലെ പല ശാഖകളിൽ നിന്ന് കരിയർ തിരഞ്ഞെടുക്കാം.

ചെരുപ്പുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു, ഈർപ്പം, നനവ് അങ്ങനെയുള്ള സാഹചര്യത്തിൽ ആ വസ്തുവിന്റെ അവസ്ഥ, അണിയുമ്പോഴുള്ള അനുഭവം അഥവാ അനുഭൂതി, അതിന്റെ നിറവും ആകൃതിയും, ആ കമ്പനിയുടെ ബ്രാൻഡിങ്ങും പരസ്യപ്രചാരണവും ചെലുത്തുന്ന സ്വാധീനം എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് വിപണിയിൽ ചെരുപ്പുകളുടെ വില്പന തീരുമാനിക്കുന്നത്. ഇതിലെല്ലാം വാങ്ങിക്കുന്ന അല്ലെങ്കിൽ ധരിക്കുന്ന ഒരു വ്യക്തി ആലോചിച്ചു നോക്കാറുള്ളതിനപ്പുറം വിശദമായ ചിന്തകളും പരിശോധനകളും നടന്നിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.

നോയിഡയിലെ ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഈ വിഷയത്തിൽ ബിരുദ കോഴ്‌സുകൾ നല്കുന്നുണ്ട്. ഉത്തർ പ്രദേശിലെ സെൻട്രൽ ഫുട്വെയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് ലഭ്യമാക്കിയിട്ടുണ്ട്. പ്രതിമാസം 20,000 മുതൽ 30,000 വരെ രൂപ തുടക്കശമ്പളം ആയിത്തന്നെ ലഭിക്കുന്നു.

തുകലിന്റെയും പാദരക്ഷയുടെയും വ്യവസായത്തിന്റെ ഭാഗമായി തന്നെ ജീവിതത്തിലേക്ക് വിജയകരമായി ഒരു പുതിയ ചുവടു വെയ്ക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!