ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020, 2019, 2018, 2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷ നൽകാം.

പിഴയില്ലാതെ ഡിസംബർ 13 മുതൽ 15 വരെയും പിഴയോടുകൂടി ഡിസംബർ 16 മുതൽ 19 വരെയും സൂപ്പർ ഫോനോടു കൂടി ഡിസംബർ 20 നും അപേക്ഷ സ്വീകരിക്കും.

ആദ്യ മെഴ്സി ചാൻസ് (2014 അഡ്മിഷൻ) വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം സ്‌പെഷ്യൽ ഫീസായി 5515 രൂപ അടയ്ക്കണം.

മെഴ്സി ചാൻസ് പരീക്ഷയ്ക്ക് നേരത്തേ ഫീസ് അടച്ചിട്ടുള്ള 2014 അഡ്മിഷൻ ഡി.ഡി.എം.സി.എ. വിദ്യാർഥികൾ വിണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.