Munavira Vakayil
Munavira Vakayil
Sub Editor, NowNext

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡല്‍ഹി നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിലെ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

മാസ്‌റ്റേഴ്‌സ് കോഴുസുകളായി എം.എ. ഹിസ്റ്ററി ഓഫ് ആര്‍ട്ട്, എം.എ കണ്‍സര്‍വേഷന്‍, എം. എ മ്യൂസിയോളജി തുടങ്ങിയ കോഴ്‌സികള്‍ക്കാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

യോഗ്യത

എം.എ. ഹിസ്റ്ററി ഓഫ് ആര്‍ട്ട്
50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡോടെ ബാച്ചിലര്‍ ബിരുദം. സോഷ്യല്‍ സയന്‍സസ്/ ലിബറല്‍ ആര്‍ട്സ്/ഫൈന്‍ ആര്‍ട്സ് പശ്ചാത്തലം അഭികാമ്യം.

എം.എ.കണ്‍സര്‍വേഷന്‍
50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ബയോളജി, ബയോ ടെക്നോളജി, മൈക്രോബയോളജി, വിഷ്വല്‍/ഫൈന്‍ ആര്‍ട്സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദം അല്ലെങ്കില്‍, പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ പഠിച്ചശേഷം 50 ശതമാനം മാര്‍ക്കോടെ നേടിയ ഹിസ്റ്ററി, ജ്യോഗ്രഫി, ആന്ത്രോപ്പോളജി, ആര്‍ക്കിയോളജി, അനുബന്ധ വിഷയത്തിലെ ബിരുദം.

എം.എ.മ്യൂസിയോളജി
50 ശതമാനം മാര്‍ക്കോടെ ആര്‍ട്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് സ്ട്രീമില്‍ ബിരുദം. ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്‍ഡ് മ്യൂസിയം സ്റ്റഡീസ് പശ്ചാത്തലമോ അതുമായി ബന്ധപ്പെട്ട വിഷയത്തിലെ പി.ജി. ഡിപ്ലോമയോ അഭികാമ്യം. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ റെഗുലര്‍ സര്‍വീസുള്ള ഇന്‍സര്‍വീസ് ജീവനക്കാര്‍ക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയും രേഖകളും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് : www.nmi.gov.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!