രാജ്യത്തെ മുൻ നിര ഐ.ടി കമ്പനിയായ വിപ്രോയുടെ പുതിയ റിക്രൂട്ട്​മെൻറ്​ ​പദ്ധതിയായ എ​ലൈറ്റ്​ നാഷനൽ ടാലൻറ്​ ഹണ്ടിന്​ തുടക്കം. 2022 ൽ പഠനം പൂർത്തിയാക്കുന്ന എൻജിനീയറിങ്​ ബിരുദധാരികൾക്കാണ്​ അവസരം.

2023 സാമ്പത്തിക വർഷ​ത്തിലേക്കായി 30,000 പേർക്ക്​ നിയമനം നൽകുമെന്നാണ്​ വിവരം. സെപ്​റ്റംബർ 15 വരെയാണ്​ എ​ലൈറ്റ്​ നാഷനൽ ടാലൻറ്​ ഹണ്ടിൽ രജിസ്റ്റർ ചെയ്യാൻ അവസരം. സെപ്​റ്റംബർ 25 മുതൽ 27 വരെ ഓൺലൈൻ വിലയിരുത്തൽ നടത്തും. 25 വയസാണ്​ ഉയർന്ന പ്രായ പരിധി.

കേന്ദ്ര-സംസ്​ഥാന സർക്കാർ അംഗീകരിച്ച ബി.ഇ/ബി​​.ടെക് (നിർബന്ധിത ബിരുദം)​/എം.ഇ​/എം.ടെക്​ (അഞ്ചുവർഷത്തെ സംയോജിത കോഴ്​സ്​) എന്നിവയാണ്​ യോഗ്യത മാനദണ്ഡം. ഫാഷൻ ടെക്​നോളജി, ടെക്​സ്​റ്റൈൽ എൻജിനീയറിങ്​, അഗ്രികൾച്ചർ, ഫുഡ്​ ടെക്​നോളജി എന്നിവ യോഗ്യത മാന ദണ്ഡമായി കണക്കാക്കില്ല. യോഗ്യതയിൽ 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.0 സി.ജി.പി.എ വേണം. മുഴുവൻ സമയ കോഴ്​സുകൾ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

3,50,000 വാർഷിക ശമ്പളമാണ്​ കമ്പനിയുടെ വാഗ്​ദാനം. ആറുമാസത്തിനകം വിപ്രോയുടെ സെലക്ഷൻ പ്രോസസുകളിൽ പ​ങ്കെടുത്തവർക്ക്​ അപേക്ഷിക്കാൻ കഴിയില്ല. 128 മിനിറ്റ്​ നീണ്ടുനിൽക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!