തിരുവനന്തപുരം പൂജപ്പുരയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സ്റ്റൈൽ റിലേറ്റഡ് ഡിസോർഡേഴ്സിൽ ലാബ് ടെക്നിഷ്യൻ (ക്ലിനിക്കൽ) തസ്തികയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒഴിവുകളിൽ ഒരെണ്ണം ഭിന്നശേഷിക്കാരിലെ ബധിതർക്കുള്ളവർക്കാണ്.

പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2 വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. ഉയർന്ന പ്രായപരിധി 27 വയസ്സ്. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.ccraf.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 24.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!