പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല!
ഒറ്റ കടിയാലൊരു പുലിയെ കണ്ടിക്കണമെങ്കിൽ ഉറപ്പായും പല്ലുകൾക്ക് നല്ല ശക്തി വേണമല്ലോ. ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും മറന്നു പോകാറുള്ള ഒന്നാണ് പല്ലുകൾ. പല്ലുകളുടെ മാത്രമല്ല, വായയുടെ അകത്തുള്ള അവയവങ്ങളുടെ പൂർണ്ണാരോഗ്യം ഉറപ്പു വരുത്തുക എന്നത് വളരെ അത്യാവശ്യമായ ഒരു ശീലമാണ്. ചെറുപ്രായം മുതൽ ഒരു കുഞ്ഞിൽ ഉണ്ടാക്കിയെടുക്കേണ്ട ഒരു സ്വഭാവ ഗുണമാണ്. അവയുടെ ആരോഗ്യവും വൃത്തിയും ഉറപ്പു വരുത്തുന്നവരാണ് ഡെന്റൽ ഹൈജീനിസ്റ്റുകൾ.
വായയുടെ പരിപാലനം ഉത്തമമായി നടന്നില്ലെങ്കിൽ പല്ലുകൾക്ക് ചുറ്റും ടാർട്ടർ, പ്ലാഖ്, അടയാളങ്ങൾ എന്നിവയുണ്ടാകും. പല്ലിനു പുറത്തുണ്ടാകുന്ന കടുപ്പമുള്ള ആവരണമാണ് പ്ലാഖ്. ഇവ നീക്കം ചെയ്യുക എന്നതാണ് ഡെന്റൽ ഹൈജീനിസ്റ്റുകളുടെ പ്രധാന ജോലി. സീലൻറ്റുകളും ഫ്ലൂറൈഡുകളും ഉപയോഗിച്ച് വൃത്തിയാക്കി അതിന്റെ സുരക്ഷാ ഉറപ്പു വരുത്തുന്നു. ഡെന്റൽ എക്സ് റേകളിലൂടെയാണ് പലപ്പോഴും ആരോഗ്യ നില വിലയിരുത്തപ്പെടുന്നത്. എക്സ് റേകൾ എടുത്ത് ഡെവലപ് ചെയ്ത്, അതിനെ വിശകലനം ചെയ്ത്, അതിലെ കുറവുകൾ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നതാണ് ജോലി. ഇവ റിപ്പോർട്ട് ചെയ്ത് ഓരോ തവണയും ഉണ്ടാക്കുന്ന മാറ്റങ്ങൾ കണക്കാക്കി, ആരോഗ്യനില ഉറപ്പുവരുത്തണം. രോഗിയുടെ ടെസ്റ്റുകളുടെ ഫലങ്ങളും ചികിത്സാവപദ്ധതികളും ഒക്കെ സൂക്ഷിച്ചു വെയ്ക്കുക എന്നതും ജോലിയുടെ ഒരു ഭാഗമാണ്.
അത് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ജോലിയുണ്ട് – അറിവ് പകർന്ന് നൽകുക. പലർക്കും എങ്ങനെയാണ് കൃത്യമായി, പല്ലുകൾക്ക് കേടുണ്ടാക്കാത്ത വിധം ആരോഗ്യം ഉറപ്പു വരുത്തിക്കൊണ്ട് തന്നെ പല്ലു തേക്കേണ്ടത് എന്നറിയില്ല. പല്ലിന്റെ പാളികൾക്ക് ഒരു ക്ഷയവും വാര്ത്തത്തെ എങ്ങനെ പല്ലു തേക്കാം, എങ്ങനെ വായുടെ സുരക്ഷാ ഉറപ്പു വരുത്താം, എന്നതിനെയൊക്കെ പറ്റി രോഗികൾക്ക്, പ്രത്യേകിച്ചും അതിനു നൽകേണ്ടതായ പ്രാധാന്യം നൽകാത്ത കുരുന്നുകൾക്ക്, പറഞ്ഞു മനസ്സിലാക്കാക്കിക്കൊടുക്കണം.
മൂന്നു വർഷത്തെ ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾ ഇന്ന് രാജ്യത്തെ അനവധി കോളേജുകൾ ലഭ്യമാക്കിയിട്ടുണ്ട്,. ശരാശരി 10,000 മുതൽ 10 ലക്ഷം വരെ കോഴ്സ് ഫീ വരുമ്പോൾ, പ്രതിമാസ തുടക്ക ശമ്പളം തന്നെ 2 മുതൽ 12 ലക്ഷം വരെ രൂപ എന്നാണ് കണക്കുകൾ പറയുന്നത്. മണിപ്പാൽ കോളേജ് ഓഫ് ഡെന്റൽ സയൻസ്, ലഖ്നൗവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി, ചെന്നൈയിലെ തമിഴ്നാട് ഗവണ്മെന്റ് ഡെന്റൽ കോളേജ്, പട്ന ഡെന്റൽ കോളേജ്, പട്നയിലെ ബുദ്ധ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, ബെംഗളൂരുവിലെ ദി ഓക്സ്ഫോർഡ് ഡെന്റൽ കോളേജ്, ഇൻഡോറിലെ മോഡേൺ ഡെന്റൽ കോളേജ് ആൻഡ് റിസേർച് സെന്റർ, ഭോപ്പാലിലെ പീപ്പിൾസ് യൂണിവേഴ്സിറ്റി എന്നിവയാണ് ഈ കോഴ്സ് നൽകുന്നു പ്രമുഖ ഇൻസ്റിറ്റ്യൂകൾ.