വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് അശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, ഹോണറേറിയം എന്നിവ യഥാക്രമം ചുവടെ: സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍-സ്ത്രീകള്‍ മാത്രം), യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (5 വര്‍ഷം), ഹോണറേറിയം 22,000 രൂപ. പ്രായപരിധി 25-45, ഒഴിവുകളുടെ എണ്ണം- ഒന്ന്. കേസ് വര്‍ക്കര്‍- സ്ത്രീകള്‍ മാത്രം ( 24 മണിക്കൂര്‍ ഷിഫ്ട് അടിസ്ഥാനത്തില്‍) യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം(3 വര്‍ഷം), ഹോണറേറിയം 15,000 രൂപ.പ്രായപരിധി 25-45, ഒഴിവുകളുടെ എണ്ണം- രണ്ട്. സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍-സ്ത്രീകള്‍ മാത്രം- യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം), ഹോണറേറിയം: 15,000 രൂപ. പ്രായപരിധി 25-45, ഒഴിവുകളുടെ എണ്ണം- ഒന്ന്. ഐ.ടി സ്റ്റാഫ്-സ്ത്രീകള്‍ക്ക് മാത്രം ( 24 മണിക്കൂര്‍ ഷിഫ്ട് അടിസ്ഥാനത്തില്‍) – യോഗ്യത: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം, പ്രാദേശിക ഭാഷയില്‍ ടൈപ്പിംഗ് പരിജ്ഞാനം (ഡാറ്റാ മാനേജ്മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിങ്, വെബ് ഡിസൈനിങ്, വീഡിയോ കോണ്‍ഫറന്‍സിങ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം(3 വര്‍ഷം), ഹോണറേറിയം : 12,000 രൂപ. പ്രായപരിധി 25-45, ഒഴിവുകളുടെ എണ്ണം- രണ്ട്. സെക്യൂരിറ്റി: സ്ത്രികള്‍ മാത്രം, യോഗ്യത: എഴുത്തും വായനയും അറിയണം, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം, പ്രവര്‍ത്തി സമയം വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 മണിവരെ, (അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍) ഹോണറേറിയം; 8,000 രൂപ. പ്രായപരിധി 35-50, ഒഴിവുകളുടെ എണ്ണം- ഒന്ന്. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍- സ്ത്രീകള്‍ മാത്രം. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, യോഗ്യത: എഴുത്തും വായനയും അറിയണം, ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിങ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം(3 വര്‍ഷം). അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ജനുവരി 11 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറം ലഭിക്കുന്നതിനായി ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനിലെ വനിത പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസി. സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2960171 .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!