പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലെ 32 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് ബി തസ്തികകളിൽ 9 ഒഴിവും ഗ്രൂപ്പ് സി തസ്തികകളിൽ 23 ഒഴിവുകളുമാണുള്ളത്.
ജൂനിയർ ഡയറ്റീഷ്യൻ, സ്പീച് തെറാപ്പിസ്റ്, സൂപ്പർവൈസർ ലോൺഡ്രി, ബയോമെഡിക്കൽ എൻജിനിയർ, ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ് തുടങ്ങിയവയാണ് ഗ്രൂപ്പ് ബി യിലെ ഒഴിവുള്ള തസ്തികകൾ. ബോയിലർ അറ്റന്റന്റ്, ഓർത്തോഡോണ്ടിക്ക് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, യൂറോ ടെക്നിഷ്യൻ എന്നിവയാണ് ഗ്രൂപ്പ് സിയിലെ ഒഴിവുള്ള തസ്തികകൾ. ഒക്ടോബർ 6നു നടക്കാനിരിക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ചെന്നൈ, പുതുച്ചേരി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഓൺലൈനായി www.jipmer.edu.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. യോഗ്യത, സംവരണം, തസ്തിക സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി സെപ്തംബർ 24.