ITI, KGCE/ Diploma ക്കാർക്ക് ജപ്പാനിൽ ശമ്പളത്തോടെ ഇന്റേൺഷിപ് അവസരം. 18 നും 30 നും ഇടയിൽ പ്രായമുള്ള ഡിപ്ലോമക്കാർക്കും, ഐടിഐക്കാർക്കും KGCE ക്കാർക്കും മികച്ച ശമ്പളത്തോടെ ജപ്പാനിൽ പോയി ഇന്റേൺഷിപ് ചെയ്യാനുള്ള ഒരു സുവർണാവസരം. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനാണ് ഈ പദ്ധതിക്ക് തുടക്കമിടുന്നത്.

മുകളിൽപ്പറഞ്ഞ കോഴ്സുകൾ വിജയിക്കുകയും ഒരു വർഷം പ്രവർത്തിപരിചയവുമുള്ളവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. ജപ്പാനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുമുൻപ് എല്ലാ അപേക്ഷകരും നിർബന്ധമായും 3 മാസം നീണ്ടുനിൽക്കുന്ന ജാപ്പനീസ് ലാംഗ്വേജ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കണം. ലാംഗ്വേജ് ട്രെയിനിങ്ങിനുശേഷം അഭിമുഖവും വിസ പ്രക്രിയകളും പൂർത്തീകരിക്കേണ്ടതാണ്. ലാംഗ്വേജ് ട്രെയിനിങ്ങും മാറ്റ് പ്രക്രിയകളും കൂടി പൂർത്തീകരിക്കാൻ ഏകദേശം 5-6 മാസത്തോളം വേണ്ടിവരും. ഇതിനിടയിലുള്ള ഇന്റർവ്യൂ പാസായാൽ മാത്രമേ ജപ്പാനിലേക്ക് പോകാനുള്ള അവസരം ലഭിക്കുകയുള്ളു. അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.

കൂടാതെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളും ഒരു മെഡിക്കൽ പരിശോധനക്കും കൂടി വിധേയമാകേണ്ടതുണ്ട്. ഇത് പ്രധാനമായും HIV, TB തുടങ്ങിയ രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കാൻവേണ്ടി മാത്രമാണ്. മെഡിക്കൽ പരിശോധനക്കുവേണ്ടി ഓരോ ഉദ്യോഗാർത്ഥികളും 5000 രൂപ അടക്കേണ്ടതുണ്ട്.

എല്ലാ അപേക്ഷകരുടെയും പാസ്പോർട്ടും മറ്റു വിദ്യഭ്യാസ രേഖകളും ജാപ്പനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ചാർജായി 5000 രൂപ ഈടാക്കും. മെഡിക്കൽ പരിശോധനക്കുള്ള ചാർജിനു പുറമേ സർട്ടിഫിക്കറ്റ് ട്രാൻസ്‌ലേഷൻ ചാർജും കൂടി ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടതുണ്ട്. ഈ ചാർജുകളൊന്നും പ്രോഗ്രാമിന്റെ പൊതുവായുള്ള സർവീസ് ചാർജിൽ ഉൾപ്പെടില്ല. സർവീസ് ചാർജ് പ്രത്യേകമായി ഓരോ ഉദ്യാഗാർത്ഥികളും ഇന്ത്യൻ രൂപ രണ്ടര ലക്ഷം രൂപ അടക്കേണ്ടതുണ്ട്.

ജപ്പാനിലെത്തിയതിനുശേഷം എല്ലാ ഉദ്യോഗാർത്ഥികളും പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ കോഴ്സിൽ ജാപ്പനീസ് ലാംഗ്വേജ്, ജാപ്പനീസ് സംസ്കാരം, ട്രാഫിക് നിയമങ്ങൾ, പൊതുനിയമങ്ങൾ എന്നിവയാകും ഉൾക്കൊള്ളിക്കുക. ഈ കോഴ്സിന്റെ കാലാവധി അവസാനിക്കുന്നതുവരെ ശമ്പളം ലഭിക്കുന്നതല്ല. അതുവരെയുള്ള താമസസൗകര്യവും ഭക്ഷണവുമെല്ലാം കമ്പനി വഹിക്കുന്നതാണ്.

ട്രെയിനിങ് വിസയിൽ എല്ലാ ഉദ്യോഗാർത്ഥികളും ഇന്റേൺഷിപ് തുടങ്ങുമ്പോൾ പ്രതിമാസം 80,000 മുതൽ 1,20,000 രൂപവരെ സ്റ്റൈപ്പന്റ് ലഭിക്കും. പ്രതിദിനം 8 മുതൽ 9 മണിക്കൂർവരെയാണ് തൊഴിൽ സമയം. ഇതിനിടയിൽ ഭക്ഷണത്തിനും ചായക്കുമുള്ള ഇടവേളകൾ ഉണ്ടാകും. ഇതൊന്നും കൂടാതെ, അധികസമയം ജോലിയെടുക്കുന്നവർക്ക് അധികവേതനവും ഉണ്ടാകും.

ജപ്പാനിലെ കമ്പനിയിൽ ജോലിക്കുപ്രവേശിച്ചതിനുശേഷമുള്ള താമസവും ഭക്ഷണവുമെല്ലാം ഉദ്യോഗാർത്ഥികൾതന്നെ വഹിക്കേണ്ടതുണ്ട്. എന്നിരുന്നാലും താമസത്തിനുള്ള സഹായങ്ങൾ കമ്പനി ചെയ്തുതരുന്നതാണ്.

നമ്മുടെ നാട്ടിൽ നിന്ന് ഡിപ്ലോമയും ഐ ടി ഐയും കഴിഞ്ഞിറങ്ങുന്ന പ്രവർത്തിപരിചയമുള്ള മിടുക്കന്മാർക്ക് ഒരു സുവർണാവസരമാണ് NSDC തുറന്നുവെക്കുന്നത്. അതെ സമയം സമാനപ്രക്രിയയിലൂടെ ജപ്പാനിലേക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ മറ്റു ഏജൻസികളും കമ്പനികളും ചാർജ് ചെയ്യുന്നത് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ പൂർണമായും വിശ്വാസയോഗ്യമായതും ഉദ്യോഗാർത്ഥികൾക്ക് താങ്ങാനാവുന്ന ഫീസുമുള്ളത് ഈ പദ്ധതിക്ക് തന്നെയാണ്.

യോഗ്യരാകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഫാക്ടറി വർക്കർ രീതിയിലുള്ള ജോലിയായിരിക്കും ലഭിക്കുക. യോഗ്യതയും പ്രവൃത്തിപരിചയവും മാനദണ്ഡമാക്കിയുള്ള മുൻഗണന ആർക്കും ഉണ്ടാകുന്നതല്ല. എല്ലാവർക്കും സമാനരീതിയിലുള്ള ജോലിയാകും ലഭ്യമാക്കുക.

താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ജനുവരി 31 നു മുൻപ് ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഇതിനോടൊപ്പം ഉള്ള ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Contact number:

  1. +91 7012612510
  2. +91 9495351669

അപേക്ഷിക്കാനുള്ള ഫോം: http://bit.ly/2HwS7Rx

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!