പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾ  രേഖകള്‍ സഹിതം പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരേണ്ടതാണ്. അഭിമുഖം മെയ് 20ന്  രാവിലെ 11ന് നടക്കുന്നതായിരിക്കും.

Leave a Reply